അച്ഛനെ ചികിത്സിക്കാനെത്തി 18 കാരിയായ മകളെ ഗര്‍ഭിണിയാക്കി മുങ്ങിയ 45 കാരനായ ഉഴിച്ചില്‍ വൈദ്യനെ പോലീസ് അറസ്റ്റ് ചെയ്തു

216

കോട്ടയം: അച്ഛനെ ചികിത്സിക്കാനെത്തി 18 കാരിയായ മകളെ ഗര്‍ഭിണിയാക്കി മുങ്ങിയ 45 കാരനായ ഉഴിച്ചില്‍ വൈദ്യനെ പോലീസ് അറസ്റ്റ് ചെയ്തു. അച്ഛന്റെ ചികില്‍സയ്ക്കായി വീട്ടില്‍ താമസിക്കുന്നതിനിടെയാണ് ഇയാള്‍ മകളെ ഗര്‍ഭിണിയാക്കിയത്. ഒളിവില്‍ പോയ പ്രതിയെ തമിഴ്നാട്ടില്‍ നിന്നാണ് പോലീസ് പിടികൂടിയത്.
കന്യാകുമാരി കുഴിത്താര്‍ തെക്കന്‍കൊലവിള വീട്ടില്‍ മണിരാജ് ബെന്നീസി (45) നെയാണ് കോട്ടയം ഡിവൈഎസ്പി ഗിരീഷ് പി സാരഥിയുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. അയര്‍ക്കുന്നം സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റ്. കോട്ടയം ഈസ്റ്റ് സിഐ അനീഷ് വികോര, അയര്‍ക്കുന്നം അഡീഷണല്‍ എസ്‌ഐ ജോസ്, എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

തിരുമ്മുചികിത്സക്കായി വീട്ടിലെത്തിയ ഇയാള്‍ അവിടെതന്നെ താമസിക്കുകയായിരുന്നു. ചികിത്സയിലിരുന്നയാളുടെ മകളുമായി അടുപ്പത്തിലായി. പെണ്‍കുട്ടി ഗര്‍ഭിണിയാണെന്നറിഞ്ഞതോട ചികിത്സ മതിയാക്കി ഒളിവില്‍ പോവുകയായിരുന്നു.
പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ അയര്‍ക്കുന്നം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതോടെ തമിഴ്നാട്ടിലേയ്ക്ക് രക്ഷപെട്ടു. ഇവിടെ വിവിധ സ്ഥലങ്ങളിലെ തിരുമ്മുചികിത്സാ കേന്ദ്രങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്നു നിരവധി തവണ പോലീസ് പ്രതിയെത്തേടിയെത്തിയെങ്കിലും ഇയാള്‍ രക്ഷപെട്ടു. കഴിഞ്ഞ ദിവസം തിരുമ്മുചികിത്സ നടത്തുന്ന കേന്ദ്രം കണ്ടെത്തിയ ഷാഡോപോലീസ് ചികിത്സക്കെന്ന വ്യാജേനയെത്തി പ്രതിയെ പിടികൂടുകയായിരുന്നു

NO COMMENTS

LEAVE A REPLY