തിരുവനന്തപുരം: തൃശൂരില്‍ യുവതിയെ ബലാത്സംഗം ചെയ്ത സംഭവത്തിന്‍റെ വിശദാംശങ്ങള്‍ പുറത്തുവിട്ട് യുവതി. വടക്കാഞ്ചേരി കൗണ്‍സിലര്‍ അടക്കം നാലുപേര്‍ ബലാത്സംഗം ചെയ്തെന്നാണ് യുവതി വെളിപ്പെടുത്തിയിരിക്കുന്നത്. ബിനീഷ്, ജനീഷ്, ഷിബു എന്നിവരാണ് മറ്റു മൂന്നുപേര്‍. തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നടത്തിയ പത്രസമ്മേളനത്തിലാണ് യുവതിയും ഭര്‍ത്താവും കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. പോലീസിന്‍റെ ഭാഗത്തുനിന്ന് കടുത്ത മാനസിക പീഡനമാണ് അനുഭവിക്കണ്ടിവന്നതെന്നും അസഭ്യം നിറഞ്ഞ പെരുമാറ്റമായിരുന്നു പോലീസുകാരുടേതെന്നും യുവതി പറഞ്ഞു. തെളിവെടുപ്പിന് കൊണ്ടുപോയപ്പോള്‍ മറ്റുള്ളവരുടെ മുന്നില്‍വെച്ച് മോശമായി പെരുമാറി. വനിതാ സെല്ലില്‍ കൊടുത്ത പരാതി പിന്നീട് മജിസ്ട്രേറ്റിനു മുന്നില്‍ ഹാജരാക്കി പിന്‍വലിപ്പിച്ചു.
കേസിലന്‍നിന്ന് പിന്‍മാറാന്‍ കടുത്ത സമ്മര്‍ദ്ദമാണ് പോലീസിന്‍റെയും പ്രതികളുടെയും ഭാഗത്തുനിന്ന് ഉണ്ടായത്. കോടതിയില്‍ മൊഴി മാറ്റാന്‍ പോലീസ് നിര്‍ബന്ധിച്ചു. തൃശ്ശൂര് പോയാല്‍ അവര്‍ ഞങ്ങളെ കൊന്നേക്കാം. കൊടുങ്ങല്ലൂര്‍ ഭാഗത്തേയ്ക്ക് കൊണ്ടുപോയി. കൃത്യമായി എവിടെവെച്ചാണ് സംഭവിച്ചതെന്ന് അറിയില്ല. കേസ് പിന്‍വലിച്ചതിനു ശേഷവും ഉപദ്രവം തുടരുകയാണ്. സഹായിക്കാന്‍ ആരുമില്ലാത്തതിനാലാണ് ഭാഗ്യലക്ഷ്മിയെ സമീപിച്ചതെന്നും യുവതി പറഞ്ഞു.