ശീതളപാനീയത്തില്‍ മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചു : വെളിപ്പെടുത്തലുമായി യുവതി

205

ഷൊര്‍ണൂര്‍: ലൈംഗികമായി പീഡിപ്പിക്കുകയും നഗ്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുകയും ചെയ്ത യുവാവിനെ പോലീസ് അറസ്റ്റ് ചെയ്യുന്നില്ലെന്ന് യുവതിയുടെ പരാതി. തൃത്താല ചാത്തനൂര്‍ സ്വദേശി റഫീഖിനെതിരെയാണ് പീഡനത്തിനിരയായ ഷൊര്‍ണൂര്‍ കുളപ്പുള്ളി സ്വദേശിനി ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. രണ്ട് വര്‍ഷം മുന്‍പാണ് കുളപ്പുള്ളി സ്വദേശിനിയായ യുവതി ചാത്തനൂര്‍ ഇട്ടോണം സ്വദേശിയായ റഫീഖിനെ പരിചയപ്പെടുന്നത്. വിവാഹമോചിതയും രണ്ട് കുട്ടികളുടെ അമ്മയുമായ തന്നെ റഫീഖ് കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മാസം ശീതളപാനീയത്തില്‍ മയക്കുമരുന്ന് കലര്‍ത്തി പീഡിപ്പിച്ചുവെന്നും യുവതി പറയുന്നു. പിന്നീട് വിവാഹ വാഗ്ദാനം നല്‍കിയും റഫീഖ് പലതവണ പീഡിപ്പിച്ചുവെന്ന് ഇവര്‍ വെളിപ്പെടുത്തി. ഇയാള്‍ വിവാഹിതനാണെന്ന് തിരിച്ചറിഞ്ഞ ഇവര്‍ പ്രതികരിച്ചതോടെ ഇയാള്‍ ഭീഷണിയുമായി രംഗത്തെത്തുകയായിരുന്നു. ഇവരുടെ നഗ്ന ദൃശ്യങ്ങള്‍ ഇയാള്‍ സോഷ്യല്‍ മീഡിയയിലുടെ പ്രചരിപ്പിച്ചെന്നും ആരോപണമുണ്ട്. റഫീഖ് നിരവധി സുഹൃത്തുക്കള്‍ക്ക് തന്റെ ഫോണ്‍ നമ്ബര്‍ നല്‍കിയതായും യുവതി പരാതിപ്പെടുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഇവരുടെ പരാതിയെ തുടര്‍ന്ന് സപ്തംബര്‍ ഒന്നിന് പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തെങ്കിലും ഇതുവരെ ആരോപണ വിധേയനായ റഫീഖിനെ പിടികൂടിയിട്ടില്ല. കേസ് രജിസ്റ്റര്‍ ചെയ്തതിന് ശേഷവും പ്രതി സോഷ്യല്‍ മീഡിയയിലടക്കം സജീവമാണെന്നും അവര്‍ പറയുന്നു. എന്നാല്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും റഫീഖ് മുംബൈയിലുണ്ടെന്ന് സൂചന ലഭിച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.

NO COMMENTS

LEAVE A REPLY