ഡല്‍ഹിയില്‍ ഓടുന്ന ട്രെയിനില്‍ വീട്ടമ്മയെ പീഡിപ്പിച്ചു

206

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഓടുന്ന ട്രെയിനില്‍ വീട്ടമ്മയ്ക്ക് നേരെ പീഡനം. ബീഹാര്‍ സ്വദേശിയായ 32കാരിക്ക് നേരെയാണ് ആക്രമണമുണ്ടായത്. പഴയ ഡല്‍ഹി റെയില്‍ വേ സ്റ്റേഷനും ഷാഹ്ദരയ്ക്കും ഇടയ്ക്ക് ഓടുന്ന ട്രെയിനിന്‍റെ ലേഡീസ് കോച്ചിലാണ് പീഡനമുണ്ടായതെന്ന് ഡല്‍ഹി പോലീസ് അറിയിച്ചു.സംഭവത്തെ കുറിച്ച പോലീസ് പറയുന്നതിങ്ങനെ. കംപാര്‍ട്ടുമെന്‍റില്‍ ഉണ്ടായിരുന്ന അഞ്ച് സ്ത്രീകളും ഷാഹ്ദര സ്റ്റേഷനില്‍ ഇറങ്ങിയപ്പോള്‍ മുന്നംഗ സംഘം കോച്ചിലേക്ക് ചാടി കയറുകയായിരുന്നു. ഇവര്‍ രണ്ടുപേര്‍ വീട്ടമ്മയുടെ ബാഗ് കൊള്ളയടിച്ചപ്പോള്‍ മൂന്നാമന്‍ പീഡിപ്പിക്കുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു. കൈയ്യിലുള്ള പണവും സ്വര്‍ണവും കൈക്കലാക്കിയ ശേഷം പീഡിപ്പിക്കുകയായിരുന്നു. ഡല്‍ഹി സ്റ്റേഷനില്‍ എത്തിയപ്പോള്‍ ഇത് കണ്ട പോലീസ് ഉദ്യോഗസ്ഥര്‍ പ്രതികളില്‍ ഒരാളെ പിടികൂടി. 25 കാരനായ ഷഹബാസ് എന്നയാളാണ് പോലീസ് കസ്റ്റഡിയിലായത്. ഇയാള്‍ക്കെതിരെ ബലാത്സംഗത്തിനടക്കം കേസ് രജിസ്റ്റര്‍ ചെയ്തതായും പോലീസ് അറിയിച്ചു.

NO COMMENTS

LEAVE A REPLY