കോഴിക്കോട്: സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ അയല്‍വാസികള്‍ പീഡിപ്പിച്ചതായി പരാതി. പാലക്കാട് സ്വദേശി ഷാഹിദ്, കോഴിക്കോട് സ്വദേശി ആനന്ദ് എന്നിവരാണ് 15 വയസ്സുകാരിയെ പീഡിപ്പിച്ചത്. ഇരുവര്‍ക്കുമെതിരെ മെഡിക്കല്‍ കോളേജ് പോലീസ് കേസ്സെടുത്ത് അന്വേഷണമാരംഭിച്ചു. രണ്ട് ദിവസം മുന്‍പ് 4 സ്കൂള്‍ വിദ്യാര്‍ത്ഥിനികളെ മെഡിക്കല്‍ കോളേജ് പരിസരത്ത് നിന്ന് കാണാതായിരുന്നു. ഇവര്‍ പിന്നീട് തിരിച്ചെത്തുകാരായിരുന്നു. തുടര്‍ന്ന് പോലീസ് വൈദ്യപരിശോധനക്ക് വിധേയരാക്കിയപ്പോഴാണ് ഒരു കുട്ടി പീഡിപ്പിക്കപ്പെട്ടതായി തെളിഞ്ഞത്. സംഭവത്തില്‍ മെഡിക്കല്‍ കോളേജ് പൊലീസ് കേസ്സെടുത്ത് അന്വേഷണമാരംഭിക്കുകയായിരുന്നു.
പെണ്‍കുട്ടിയുടെ വീടിന് സമീപം താമസിച്ചവരാണ് രണ്ട് തവണയായി പീഡിപ്പിച്ചതെന്ന് പോലീസ് വ്യക്തമാക്കി. തിരിച്ചെത്തിയ കുട്ടി വീട്ടില്‍ കാര്യങ്ങള്‍ പറയുകയും വീട്ടുകാര്‍ ഉടന്‍ പോലീസില്‍ അറിയിക്കുകയായിരുന്നു.