ആശുപത്രി ജീവനക്കാരിയെ ഡോക്ടറും ജീവനക്കാരും ബലാത്സംഗം ചെയ്തെന്ന് പരാതി

196

ദില്ലി: ആശുപത്രിയിലെ താത്കാലിക ജീവനക്കാരിയെ ഡോക്ടറും രണ്ട് ജീവനക്കാരും ചേര്‍ന്ന് ബലാത്സംഗം ചെയ്തെന്ന് പരാതി. ന്യൂ ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന് കീഴിലുള്ള ആശുപത്രിയില്‍ പല സന്ദര്‍ഭങ്ങളിലായാണ് തന്നെ പീഡിപ്പിച്ചതെന്ന് 29 കാരിയായ യുവതി നല്‍കിയ പരാതിയില്‍ പറയുന്നു. ഓക്ടോബര്‍ അവസാനമാണ് ആശുപത്രിയിലെ രണ്ട് ലബോറട്ടറി ടെക്നീഷ്യന്മാര്‍ ലബോറട്ടറിയില്‍ പൂട്ടിയിട്ട ശേഷം തന്നെ മാറിമാറി പീഡിപ്പിച്ചതെന്ന് യുവതി പറയുന്നു. ജോലി കഴിഞ്ഞ് താന്‍ പോകാന്‍ ഇറങ്ങിയ നേരത്തായിരുന്നു സംഭവം. പുറത്തുപറയരുതെന്ന് ഭീഷണിപ്പെടുത്തിയ ശേഷം പിന്നീട് വിട്ടയച്ചു. പിന്നീട് ആശുപത്രിയിലെ താത്കാലിക ജോലി സ്ഥിരപ്പെടുത്താന്‍ സഹായിക്കാമെന്ന് പറഞ്ഞ് ഇരുവരും പണം വാങ്ങുകയും ആശുപത്രിയിലെ ഡോക്ടറായ അഫ്സല്‍ അലി ഖാനെ പരിചയപ്പെടുത്തുകയും ചെയ്തു. സ്വന്തം ക്യാബിനില്‍ പൂട്ടിയിട്ട് ഡോക്ടറും പീഡിപ്പിച്ചെന്നാണ് പരാതി. ആശപത്രിയിലെ തോട്ടക്കാരനും തന്നെ പീഡിപ്പിച്ചിട്ടുണ്ടെന്നും പരാതിയില്‍ പറയുന്നു സംഭവം പുറത്തറിഞ്ഞതോടെ ഡോക്ടര്‍ ഉള്‍പ്പെടെ രണ്ട് പേരെ ദില്ലി പൊലീസ് അറസ്റ്റ് ചെയ്തു. കരാര്‍ അടിസ്ഥാനത്തില്‍ ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന ഡോക്ടറുടെ കരാര്‍ റദ്ദാക്കിയെന്നും മറ്റ് രണ്ട് പേരെ സസ്പെന്റ് ചെയ്തതായും ദില്ലി മുനിസിപ്പല്‍ കോര്‍പറേഷന്‍ അറിയിച്ചു.

NO COMMENTS

LEAVE A REPLY