ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ ബീഹാര്‍ സ്വദേശിനിയായ 15 കാരിയാണ് കൂട്ടമാനഭംഗത്തിന് ഇരയായത്. കിഴക്കന്‍ ഡല്‍ഹിയിലെ ന്യു അശോക് നഗറില്‍ വച്ച് പെണ്‍കുട്ടിയെ മയക്കിക്കിടത്തിയ ശേഷം മൂന്ന് പേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്യുകയായിരുന്നു.
ബീഹാറിലെ മുസാഫിര്‍പൂര്‍ സ്വദേശിനിയാണ് പീഡനത്തിന് ഇരയായത്. റോഡപകടത്തില്‍പെട്ട് പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ബന്ധുക്കളെ കാണുന്നതിന് എത്തിയതായിരുന്നു പെണ്‍കുട്ടി. വ്യാഴാഴ്ച രാത്രി 9.30ന് മുറിയില്‍ അതിക്രമിച്ച് കടന്ന രണ്ട് പേര്‍ മയക്കുമരുന്ന പുരട്ടിയ തുണി ബലമായി മണപ്പിച്ച് ബോധംകെടുത്തുകയായിരുന്നു. പാതി ബോധം മാത്രമുണ്ടായിരുന്ന പെണ്‍കുട്ടിയെ വീടിന്‍റെ രണ്ടാം നിലയില്‍ എത്തിച്ച ശേഷമാണ് ബലാത്സംഗം ചെയ്തത്. തുടര്‍ന്ന് മൂന്നാമനും സംഘത്തില്‍ എത്തി. ഇയാള്‍ വീടിന്‍റെ ഉടമയാണ്. സംഭവസമയം മുറിയെടുത്തു നല്‍കിയ ബന്ധു ഇവരെ അന്വേഷിച്ചെത്തിയെങ്കിലും പെണ്‍കുട്ടിയ കാണാത്തതിനാല്‍ പോലീസില്‍ പരാതിപ്പെടുകയായിരുന്നു. പിന്നീട് പോലീസ് നടത്തിയ തിരച്ചിലിലാണ് പരിക്കേറ്റ യുവതി അബോധാവസ്ഥയായി കിടന്ന യുവതിയെ കണ്ടത്. മറ്റു രണ്ട് പ്രതികളെ തിരിച്ചറിയുന്നതിനായി പോലീസ് അന്വേഷണം നടത്തി വരികയാണ്.