എല്‍.കെ.ജി വിദ്യാര്‍ത്ഥിനി സ്കൂളില്‍ വെച്ച്‌ ബലാത്സംഗം ചെയ്യപ്പെട്ടതായി പരാതി

255

ബംഗളുരു: എല്‍.കെ.ജി വിദ്യാര്‍ത്ഥിനിയായ അഞ്ചുവയസുകാരി സ്കൂളില്‍ വെച്ച്‌ ബലാത്സംഗം ചെയ്യപ്പെട്ടതായി പരാതി. നഗരത്തിലെ ഒരു സ്കൂളില്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം കുട്ടി പീഡിപ്പിക്കപ്പെട്ടതായാണ് രക്ഷിതാക്കള്‍ കെ.ജി ഹള്ളി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. ആരാണ് കുട്ടിയെ പീഡിപ്പിച്ചതെന്ന് പൊലീസിന് കണ്ടെത്താനായിട്ടില്ല. സ്കൂളിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. തിങ്കഴാള്ച വൈകുന്നേരം സ്കൂളില്‍ നിന്ന് വീട്ടിലെത്തിയ കുട്ടി ശരീരം വേദനിക്കുന്നെന്ന് രക്ഷിതാക്കളോട് പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ പരിശോധിച്ചപ്പോള്‍ മുറിവുകള്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ കൊണ്ടുപോയി പരിശോധിച്ചപ്പോള്‍ പീഡനം നടന്നുവെന്ന് സ്ഥിരീകരിച്ചു.

NO COMMENTS

LEAVE A REPLY