പതിനാറ് വയസ്സുകാരിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ ബന്ധുവായ യുവാവ് അറസ്റ്റില്‍

172

കണ്ണൂര്‍: പയ്യന്നൂര്‍ കുന്നരു കാരന്താട് പതിനാറ് വയസ്സുകാരിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ കേസില്‍ ബന്ധുവായ യുവാവ് അറസ്റ്റില്‍. കാരന്താട് സ്വദേശി ധനഞ്ജയനെയാണ് പയ്യന്നൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടി രണ്ടര മാസം ഗര്‍ഭിണിയാണ്.
കഴിഞ്ഞ ദിവസം സ്കൂളിലെത്തിയ പെണ്‍കുട്ടി തലകറങ്ങി വീണതിനെത്തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച്‌ നടത്തിയ പരിശോധനയിലാണ് ഗര്‍ഭിണിയാണെന്നു കണ്ടെത്തിയത്. തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ ഇടപെട്ട് വിവരം പൊലീസിലറിയിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ അച്ഛന്റെ ജേഷ്ഠന്റെ മകനാണ് അറസ്റ്റിലായ ധനഞ്ജയന്‍.

NO COMMENTS

LEAVE A REPLY