11 വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്ത ഏഴ് കുട്ടികള്‍ പിടിയില്‍

255

ഷില്ലോങ്: 11 വയസുകാരിയെ രണ്ട് തവണ കൂട്ടബലാത്സംഗം ചെയ്ത ഏഴ് ആണ്‍കുട്ടികള്‍ പൊലീസിന്റെ പിടിയിലായി. മേഘാലയയിലെ ഖാസി ഹില്‍ ജില്ലയില്‍ ഉള്‍പ്പെടുന്ന മവ്തെന്‍ ഗ്രാമത്തിലാണ് സംഭവം. വീടിനടുത്തുള്ള നെല്‍വയലില്‍ വെച്ചും ആളൊഴിഞ്ഞ നേരത്ത് സ്വന്തം വീട്ടില്‍ വെച്ചുമാണ് പെണ്‍കുട്ടി പീഡനത്തിനിരയായത്. കഴിഞ്ഞ ഡിസംബറില്‍ ഒരു തവണ കൂട്ടബലാത്സംഗത്തിന് ഇരയായെങ്കിലും സംഭവം പുറത്തറിഞ്ഞില്ല. ഇതിന് പിന്നാലെ ഈ മാസം 13നും പീഡനത്തിന് ഇരയായെന്ന് പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അതേ ഗ്രാമവാസികളായ ഏഴ് ആണ്‍കുട്ടികളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. 14നും 16നും ഇടയില്‍ പ്രായമായവരാണ് പിടിയിലായവരെല്ലാമെന്ന് പൊലീസ് ഉദ്ദ്യോഗസ്ഥര്‍ അറിയിച്ചു. പിടിയിലായവര്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്. ഐ.പി.സി 376 (g) പ്രകാരം കൂട്ടബലാത്സംഗത്തിനും കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗിക അതിക്രമത്തിന് പോക്സോ നിയമപ്രകാരവുമാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. പ്രതികളെ ജുവനൈല്‍ ഹോമില്‍ പാര്‍പ്പിച്ചിരിക്കുകയാണിപ്പോള്‍. കഴിഞ്ഞ ഒരു വര്‍ഷം മാത്രം കുട്ടികള്‍ക്കെതിരായ 22 ബലാത്സംഗക്കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തത്.

NO COMMENTS

LEAVE A REPLY