രാജസ്ഥാനില്‍ എട്ടു വയസ്സുകാരി ബലാത്സംഗത്തിനിരയായി

343

ജയ്പുര്‍: രാജസ്ഥാനില്‍ എട്ടു വയസ്സുകാരി ബലാത്സംഗത്തിനിരയായി . വെള്ളിയാഴ്ച്ചയാണ് ബുണ്ഡിയിലെ പിപ്പര്‍വാല ഗ്രാമത്തിലാണ് സംഭവം. ഭിന്നശേഷിക്കാരിയും മൂകയുമാണ് പീഡനത്തിന് ഇരയായ പെണ്‍കുട്ടി. കുറ്റവാളികളെ ഇതു വരെ തിരിച്ചറിഞ്ഞിട്ടില്ല. വീടിനടുത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്നു പെണ്‍കുട്ടിയാണ് ലൈംഗിക അക്രമത്തിനിരയായത്.സംഭവത്തെ കുറിച്ച്‌ അച്ഛന്‍ പിന്നീട് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. രക്തസ്രാവത്തെ തുടര്‍ന്ന് പെണ്‍കുട്ടിയെ അടുത്തുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. പെണ്‍കുട്ടി ഗുരുതരാവസ്ഥ തരണം ചെയ്തു.കുടുംബത്തോടുള്ള വൈരാഗ്യമാണ് സംഭവത്തിന് പിന്നിലെന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പറയുന്നത്.

NO COMMENTS

LEAVE A REPLY