ബംഗളുരു: ബന്ധുവായ പെണ്‍കുട്ടിയെ നിരവധി തവണ പീഡിപ്പിച്ച മദ്ധ്യവയ്സ്കന്‍ അറസ്റ്റില്‍. കര്‍ണ്ണാടകയിലെ കൊപ്പലിലുള്ള ബസ്രിക്കട്ടെ ഗ്രാമത്തിലാണ് സംഭവം. കൂലിത്തൊഴിലാളിയായ കൃഷ്ണപ്പയെയാണ് ബുധനാഴ്ച പൊലീസ് അറസ്റ്റ് ചെയ്തത്. അച്ഛനമ്മമാര്‍ ഉപേക്ഷിച്ച പെണ്‍കുട്ടിയെ ബന്ധുവായ കൃഷ്ണപ്പയാണ് സംരക്ഷിച്ചിരുന്നത്. പെണ്‍കുട്ടിക്ക് പുറമെ കൃഷ്ണപ്പയും അയാളുടെ അന്ധയായ ഭാര്യ ശാന്തമ്മയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. കഴിഞ്ഞ കുറേ മാസങ്ങളായി പല സ്ഥലത്ത് വെച്ചും ഇയാള്‍ പീഡിപ്പിച്ചിട്ടുണ്ടെന്ന് പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു. ഇക്കാര്യം മറ്റാരോടെങ്കിലും പറഞ്ഞാല്‍ ഗുരുതരമായ ഭവിഷ്യത്തുകളുണ്ടാകുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തി. ഗ്രാമത്തിലെ സര്‍ക്കാര്‍ സ്കൂളില്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയായ പെണ്‍കുട്ടി ഗര്‍ഭിണിയായതോടെയാണ് നാട്ടുകാരും അധ്യാപകരും വിവരമറിഞ്ഞത്. തുടര്‍ന്ന് നാട്ടുകാരാണ് പൊലീസില്‍ പരാതി നല്‍കിയത്. അനുമതിയില്ലാതെ അറവ് ശാല നടത്തിയതുള്‍പ്പെടെ മറ്റ് നിരവധി കേസുകളും ഇയാള്‍ക്കെതിരെ നിലവിലുണ്ടെന്ന് പൊലീസ് അറിയിച്ചു.