ഇടുക്കി: തൊടുപുഴയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥിനിക്ക് നേരെ പീഡനശ്രമം. കോളേജ് ക്യാന്റീനിലെ തൊഴിലാളിയായ ഒഡീഷ സ്വദേശിയാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. പ്രതിയെ പൊലീസ് പിടികൂടി. ആസാം സ്വദേശി നികേഷിനെയാണ് തൊടുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്. തൊടുപുഴക്ക് സമീപം പെരുമ്പിള്ളിച്ചിറയിലുള്ള സ്വകാര്യ മെഡിക്കല്‍ കോളേജിലെ ഒന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥിനിയെയാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. മെഡിക്കല്‍ കോളേജ് ക്യാന്റീനിലെ ജീവനക്കാരനാണ് പ്രതിയായ ഒഡീക്കാരന്‍. ഇന്നലെ വൈകിട്ട് ആറ് മണിയോടെയായിരുന്നു സംഭവം. മെഡിക്കല്‍ കോളേജിനോട് ചേര്‍ന്നുള്ള ഹോസ്റ്റലിന്റെ ഒന്നാം നിലയിലായിരുന്നു മലപ്പുറം സ്വദേശിയായ പെണ്‍കുട്ടി ഉണ്ടായിരുന്നത്.
വാര്‍ഡന്‍ പുറത്തു പോയസമയത്ത് നികേഷ് ജനലിനകത്തുകൂടി പ്രതി മുറിയില്‍ കടന്നു പെണ്‍കുട്ടിയെ കടന്നുപിടിക്കാന്‍ ശ്രമിച്ചു. കുതറിമാറിയ പെണ്‍കുട്ടി ശുചിമുറിയില്‍ കയറി. കുട്ടി ഉറക്കെ കരയുന്നത് കേട്ട് മുകളിലെ നിലയിലുണ്ടായിരുന്നവര്‍ ഓടിയെത്തി. പ്രതി വാതില്‍ കുറ്റിയിട്ടിരിക്കുകയായിരുന്നതിനാല്‍ ആര്‍ക്കും അകത്ത് കയാറാനുമായില്ല. ഇവര്‍ ഒച്ചയിട്ട് ആളെക്കൂട്ടാന്‍ ശ്രമിച്ചതോടെ സമീപത്തുണ്ടായിരുന്ന നാട്ടുകാരില്‍ ചിലര്‍ ഓടിയെത്തി. ഇതിനിടെ ജനലിലൂടെ തന്നെ പ്രതി രക്ഷപ്പെട്ടു. പെണ്‍കുട്ടികള്‍ തുണി കഴുകുന്ന സ്ഥലത്ത് ഒളിച്ചിരുന്ന നികേഷിനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ എല്‍പ്പിക്കുകയായിരുന്നു. ക്രിസ്തുമത് അവധിയായിരുന്നതിനാല്‍ നാല് കുട്ടികള്‍ മാത്രമാണ് ഹോസ്റ്റലില്‍ ഉണ്ടായിരുന്നത്.