ട്രെയിനില്‍ പതിമൂന്ന്വയസുകാരിക്കു നേരെ പീഡന ശ്രമം; മലപ്പുറം സ്വദേശി പിടിയില്‍

206

കണ്ണൂര്‍: ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്ന പതിമൂന്ന്വയസുകാരിക്കു നേരെ പീഡന ശ്രമം. പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം രണ്ടത്താണി കടിയാപ്പുറത്ത് വീട്ടില്‍ ഷംസുദ്ദീന്‍(43) ആണ് അറസ്റ്റിലായത്.
തിങ്കളാഴ്ചയാണ് സംഭവം. പുലര്‍ച്ചെ 12.05ന് എറണാകുളം അജ്മീര്‍ മരുസാഗര്‍ എക്‌സ്പ്രസിലാണ് സംഭവം നടന്നത്. മംഗളൂരു സ്വദേശിയായ വിദ്യാര്‍ത്ഥി മര്‌റ് കുട്ടികള്‍ക്കൊപ്പം വിനോദ യാത്ര കഴിഞ്ഞ് മടങ്ങുകയായിരുന്നു. കുട്ടി ബഹളം വച്ചതോടെ മറ്റ് യാത്രക്കാര്‍ ഉണര്‍ന്ന് പ്രതിയെ പിടികൂടി റെയില്‍വേ പോലീസിനെ ഏല്‍പ്പിക്കുകയായിരുന്നു.

NO COMMENTS

LEAVE A REPLY