കൊച്ചി: ആലുവയില്‍ അഗതിമന്ദിരത്തിലെ പെണ്‍കുട്ടികളെ പീഡിപ്പിക്കാന്‍ ശ്രമിച്ച അച്ഛനെതിരെ കേസ്. അവധിക്കാലത്ത് വീട്ടില്‍ കൊണ്ടുപോയശേഷം അച്ഛന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചതായാണ് പരാതി. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. പത്തുവര്‍ഷത്തിലേറെയായി അഗതിമന്ദിരത്തിലെ അന്തേവാസികളാണ് പെണ്‍കുട്ടികള്‍. സ്കൂള്‍ അവധികളില്‍ ശിശുക്ഷേമസമിതിയുടെ അനുമതി വാങ്ങി ജനസേവയില്‍ നിന്ന് പെണ്‍കുട്ടികളെ അച്ഛന്‍ വീട്ടില്‍ കൊണ്ടുപോയിരുന്നു. എന്നാല്‍ ഇത്തവണ അച്ഛന്റെ കൂടെ പോകാന്‍ പെണ്‍കുട്ടികള്‍ വിസമ്മതിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. പിന്നീട് അഗതിമന്ദിരത്തിലെ അധികൃതര്‍ പൊലീസില്‍ അറിയിക്കുകയായിരുന്നു. പേടികൊണ്ടാണ് ഇതുവരെ പുറത്ത് അറിയിക്കാതിരുന്നതെന്ന് കുട്ടികള്‍ പറഞ്ഞു. കുട്ടികളുടെ രഹസ്യമൊഴി രേഖപ്പെടുത്തും.