ദില്ലി: ജെഎന്‍യുവില്‍ ഗവേഷണ വിദ്യാര്‍ത്ഥിനിയെ ഐസ നേതാവ് പീഡിപ്പിച്ചതായി പരാതി. ഐസ ദില്ലി ഘടകം മുന്‍ പ്രസിഡണ്ട് അന്‍മോല്‍ രത്തന് നേരെയാണ് ലൈംഗീക പീഡനമാരോപിച്ച് സഹപാഠി പരാതി നല്‍കിയത്.
ജഹഹര്‍ലാല്‍ നെഹ്രു സര്‍വ്വകലാശാലയിലെ ഗവേഷണ വിദ്യാര്‍ത്ഥിനിയാണ് ഐസ നേതാവ് അന്‍മോല്‍ രത്തന് നേരെ ലൈംഗീക പീഡന ആരോപണവുമായി പൊലീസിനെ സമീപിച്ചത്. സിനിമയുടെ സീഡി തരാമെന്ന് പറഞ്ഞ് മുറിയില്‍ വിളിച്ച് വരുത്തി പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. സൈറത്ത് സിനിമ കാണാന്‍ ആഗ്രഹമുണ്ടെന്ന് ഫെയ്‌സ്ബുക്കില്‍ യുവതി കുറിച്ചിരുന്നു, സിനിമ തന്റെ കൈയിലുണ്ടെന്നും ബ്രഹ്മപുത്ര ഹോസ്റ്റലിലെ തന്റെ മുറിയിലെത്തിയാല്‍ സിനിമ തരാമെന്നും അന്‍മോല്‍ രത്തന്‍ യുവതിയെ അറിയിച്ചു. തുടര്‍ന്ന് മുറിയിലെത്തിയ യുവതിക്ക് കുടിക്കാന്‍ ശീതളപാനീയം നല്‍കി, അതുകുടിച്ച് അബോധാവസ്ഥയിലായ തന്നെ അന്‍മോല്‍ രത്തന്‍ പീഡിപ്പിക്കുകയായിരുന്നെന്നുമാണ് യുവതിയുടെ പരാതി. സംഭവത്തില്‍ ദില്ലി വസന്ത്കുഞ്ച് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഗുരുതരമായ ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ ഐസയില്‍ നിന്നും അനമോല്‍ രത്തനെ പുറത്താക്കി. തങ്ങള്‍ പരാതിക്കാരിയുടെ ഒപ്പം നില്‍ക്കുന്നെന്നും, നീതിയുടെ ഒപ്പം നില്‍ക്കാനാണ് സംഘടനയുടെ തീരുമാനമെന്നും ഐസ ദില്ലിഘടകം സെക്രട്ടറി അറിയിച്ചു.