കൊച്ചി: പ്രമുഖ മലയാള ചലച്ചിത്ര നിര്‍മ്മാതാവിനെതിരെ ബലാത്സംഗത്തിന് കേസ്. യുവതിയെ സിനിമയില്‍ അഭിനയിക്കാന്‍ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്നാണ് പരാതി.
മോഡല്‍ ആയ യുവതിയെ ചര്‍ച്ചയ്‌ക്കെന്ന പേരില്‍ കത്രിക്കടവിലെ ഫ്‌ലാറ്റിലേക്ക് വിളിച്ചു വരുത്തി പീഡിപ്പിക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. പരാതിയില്‍ കേസെടുത്ത എറണാകുളം നോര്‍ത്ത് പൊലീസ് അന്വേഷണം തുടങ്ങി. 2017ല്‍ ആണ് കേസിനാസ്പദമായ സംഭവം നടന്നത്.