തിരുവനന്തപുരത്ത് ‘ രസം ‘ എത്തി

556


നല്ലൊരു ഭക്ഷണത്തിന്റെ രുചി ആരിലും ദീർഘകാലം ജീവിക്കും. രുചികരമായ ഭക്ഷണത്തിന്റെ ഉറവിടം തേടി വിമാന യാത്രവരെ ചെയ്യുന്നവർ നമുക്കിടയിലുണ്ട്. അത്തരം നിമിഷങ്ങളുടെ ഒരു ഉത്സവകാലം തന്നെ സമ്മാനിക്കാൻ തിരുവനന്തപുരം ശാസ്തമംഗലത്ത് ‘ രസം ‘ റെസ്റ്റോറന്റ് ഒരുങ്ങി കഴിഞ്ഞു.

ഇവിടെ സാധാരണ ഭക്ഷണത്തിന് പുറമെ കപ്പയും, വറ്റിച്ച മീനും തൈരും ,കാന്താരി മുളകുമിട്ട പഴംകഞ്ഞിയും, വിവിധയിനം മീനുകളോടുകൂടിയ ഇലയിലെ ഊണും, കഞ്ഞിയും പയറും ചുട്ടപപ്പടവും, ചമ്മിന്തിയും ഇവിടുത്തെ പ്രധാന വിഭവങ്ങളാണ്.

രസം പ്രവർത്തനമാരംഭിച്ചിട്ട് 4 വർഷത്തോളമായി. ഭക്ഷണം പാകം ചെയ്യുന്നതിൽ സൂക്ഷ്മതയും നിയന്ത്രണവും കൃത്യമായി തുടരുന്നു.അത് ഇല്ലാത്തതാണ് മനുഷ്യര്‍ ഇന്നനുഭവിക്കുന്ന മിക്കരോഗങ്ങളുടെയും അടിസ്ഥാന കാരണമെന്ന് രസം റസ്റ്റോറന്റിൻറെ ഉടമ സുബോദ് പറഞ്ഞു.

NO COMMENTS