കോഴിക്കോട് : കൊടുവള്ളി നഗരസഭാ കൗണ്‍സിലര്‍ റസിയ ഇബ്രാഹിം രാജിവെച്ചു. വൈസ് ചെയര്‍മാനെതിരെ അഴിമതി ആരോപണം ഉന്നയിച്ചാണ് രാജിവച്ചിരിക്കുന്നത്. ലീഗ് നേതൃത്വത്തിനെതിരെയും ആരോപണമുണ്ട്. നഗരസഭ വികസനകാര്യ സമിതി അധ്യക്ഷയാണ് റസിയ. കൂടാതെ വനിതാ ലീഗ് നേതാവും മുന്‍ പഞ്ചായത്ത് പ്രസിഡന്റുമാണ് റസിയ ഇബ്രാഹിം. അതേസമയം രാജി സ്വര്‍ണ്ണക്കടത്ത് വിവാദം വഴിതിരിക്കാനെന്ന് ലീഗ് ആരോപിച്ചു.