കമ്പനികള്‍ അതു നയിക്കുന്ന വ്യക്തികളെ കടന്നു മുന്നോട്ടുനോക്കണം : രത്തന്‍ ടാറ്റ

182

മുംബൈ•ഒരു സ്ഥാപനം അതു നയിക്കുന്ന വ്യക്തികളെ കടന്നു മുന്നേറണമെന്ന് ടാറ്റ ഗ്രൂപ്പ് ചെയര്‍മാനായി വീണ്ടും സ്ഥാനമേറ്റ രത്തന്‍ ടാറ്റ. കമ്പനിയുടെ ആസ്ഥാനമായ ബോംബെ ഹൗസില്‍ എത്തി വിവിധ ഗ്രൂപ്പ് കമ്പനികളുടെ മേധാവികളുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് അദ്ദേഹത്തിന്‍റെ പ്രസ്താവന വന്നത്. കമ്പനികള്‍ വിപണിയിലെ സ്ഥാനം ശക്തമാക്കുന്നതില്‍ ശ്രദ്ധിക്കണമെന്നും ഓഹരിയുടമകള്‍ക്കു നേട്ടമേകണമെന്നും പോയ നാളുകള്‍ നോക്കിയിരിക്കേണ്ടെന്നും ടാറ്റ പറഞ്ഞു. 1991 ല്‍ 10,000 കോടി രൂപ മാത്രം വിറ്റുവരവുണ്ടായിരുന്ന ഗ്രൂപ്പിനെ 10,000 കോടി ഡോളര്‍ (ഏകദേശം ആറു ലക്ഷം കോടി രൂപ) എത്തിച്ച ശേഷമാണ് നാലു വര്‍ഷം മുന്‍പ് രത്തന്‍ ടാറ്റ പടിയിറങ്ങിയത്. അവസാന പത്തു വര്‍ഷം രത്തന്‍ എടുത്ത വലിയ ബിസിനസ് തീരുമാനങ്ങള്‍ ഗ്രൂപ്പിന്‍റെ കടബാധ്യത 11 മടങ്ങായി ഉയര്‍ത്തുകയും ചെയ്തിരുന്നു. വിദേശ കമ്ബനികള്‍ ഏറ്റെടുക്കലിലൂടെ ഗ്രൂപ്പ് വളര്‍ന്നതിനോടൊപ്പം കടവും പെരുകി. ഇത്തരം വിദേശ ബിസിനസുകള്‍ വേണ്ടെന്നുവച്ച്‌ ബാധ്യത കുറയ്ക്കലായിരുന്നു സൈറസിന്റെ നയമെന്നത് ഇരുവരുടെയും നിലപാടുകളിലെ വൈരുധ്യം വെളിവാക്കുന്നു.

NO COMMENTS

LEAVE A REPLY