രതീഷ് ബാബുവിന്റെ ‘ദ്വന്ദ്വ൦ ഏകം സർവ്വം’ എന്ന നോവലിൻ്റെ കവർ പേജ് പ്രകാശനം ചെയ്തു

247

തിരുവനന്തപുരം : സ്പെഷ്യൽ ആംഡ് പൊലീസ് ഉദ്യോഗസ്ഥൻ രതീഷ് ബാബുവിന്റെ ദ്വന്ദ്വ൦ ഏകം സർവ്വം – എന്ന രണ്ടാമത്തെ നോവലിന്റെ കവർ പേജ് ഇക്കഴിഞ്ഞ വെള്ളിയാഴ്ച (05. 05. 2023)
ഫേസ്ബുക്ക് പേജിലൂടെ പ്രകാശനം ചെയ്തു.

കായൽക്കരയിലെ ഗ്രാമവും കാവുമുൾപ്പെട്ട ഗൃഹാതുരമായ പശ്ചാത്തലത്തിൽ അമ്മപ്പൂതമെന്ന മിത്തിനെ ചേർത്തുവച്ച് ശക്തമായ ജൈവരാഷ്ട്രീയ ബോധം വരച്ചു വയ്ക്കുന്ന ഒരു നോവലാണിത് . പരമ്പരാഗത കാഴ്ചപാടുകൾ കാരണം സമൂഹത്തിൽ ഒറ്റപ്പെട്ടു പോകുന്ന മനുഷ്യരുടെ അതിജീവനയാത്ര വളരെ റിയലിസ്റ്റിക്കായിട്ടാണ് രതീഷ് ബാബു ഈ നോവലിലൂടെ അവതരിപ്പിക്കുന്നത്. രതീഷിന്റെ രണ്ടാമത്തെ നോവലാണ് ദ്വന്ദ്വ൦ ഏകം സർവ്വം. ” നീ എന്നോട് കൂടെ പറുദീസയിൽ ഇരിക്കും ‘ എന്നതാണ് രതീഷിന്റെ ആദ്യത്തെ നോവൽ. ആകസ്മികമായി ജീവിതത്തിൽ സംഭവിക്കുന്ന തീവ്രാനുഭവങ്ങളുടെ സാക്ഷാത്ക്കാരവും കടൽ മക്കളുടെ സത്യത്തേയും രക്ഷയേയും സാക്ഷിയാക്കി ഒരു വ്യക്തിയുടെമാനസിക പരിവർത്തനങ്ങളുമൊക്കെ ഈ നോവലിൽ ഉയിർത്തെഴുന്നേൽക്കുന്നു. പ്രകൃതി നൽകുന്ന കഠിനവേദനകളെ ദൈവവചനങ്ങളിലൂടെ അതിജീവിക്കുന്ന മനുഷ്യരുടെ കഥയാണ് ആദ്യത്തെ നോവൽ

രതീഷ് ബാബുവിന്റെ രണ്ടാമത്തെ നോവലാണ് ദ്വന്ദ്വ൦ ഏകം സർവ്വം. നോവലിന്റ കവർ പേജാണ് പ്രകാശനം ചെയ്യപ്പെട്ടത്. തിരുവനന്തപുരം ബാക്ക്ലാഷ് പബ്ലിക്ക ആണ് പ്രസിദ്ധീകരിച്ചത്.
നോവൽ പ്രകാശനം മെയ് അവസാനമായിരിക്കും

തിരുവനന്തപുരം കുടപ്പനക്കുന്ന് സ്വദേശിയായ ഈ യുവ എഴുത്തുകാരൻ സ്പെഷ്യൽ ആംഡ് പൊലീസിൽ ഹവിൽദാരാണ്. അച്ഛൻ. വി. സുരേഷ്. അമ്മ: എസ്. ഉഷ . ഭാര്യ: ആരതി എ.വി. മക്കൾ: ഫിദൽ എ.ആർ. ലെനിൻ എ ആർ

NO COMMENTS

LEAVE A REPLY