റേഷന്‍ കാര്‍ഡ് വിതരണം ഉടന്‍: ഭക്ഷ്യമന്ത്രി

254

തിരുവനന്തപുരം: റേഷന്‍ കാര്‍ഡുകള്‍ പരാതികളെല്ലാം പരിഹരിച്ച്‌ വിതരണം ചെയ്യുമെന്നും സംസ്ഥാനത്തെ 70 കേന്ദ്രങ്ങളില്‍ റമസാന്‍ വിപണികള്‍ തുടങ്ങുമെന്നും ഭക്ഷ്യമന്ത്രി പി തിലോത്തമന്‍. കമ്ബോളത്തില്‍ ഇടപെടാന്‍ വേണ്ടി 150 കോടി രൂപ സര്‍ക്കാര്‍ മാറ്റിവച്ചതായും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.ജില്ലാ കേന്ദ്രങ്ങളിലും 70 കേന്ദ്രങ്ങളിലുമാണ് റമസാന്‍ ഫെയറുകള്‍ സംഘടിപ്പിക്കുക. മാവേലി സ്റ്റോറുകള്‍ ഇല്ലാത്ത എല്ലാ പഞ്ചായത്തുകളിലും പുതിയ മാവേലി സ്റ്റോറുകള്‍ തുറക്കും. നിത്യോപയോഗ സാധനങ്ങളെ ഒരു കുടകീഴില്‍ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ ജില്ലാ കേന്ദ്രങ്ങളില്‍ സര്‍ക്കാര്‍ ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ വിപുലീകരിക്കും.
സംസ്ഥാനത്ത് മാവേലി മെഡിക്കല്‍ സ്റ്റോറുകള്‍, പെട്രോള്‍ ബങ്കുകള്‍, എല്‍ പി ജി ഔട്ട്ലെറ്റുകള്‍ എന്നിവ സ്ഥാപിക്കും. അഴിമതി തടയുന്നതിന് സിവില്‍ സപ്ളൈസ് വകുപ്പില്‍ വിജിലന്‍സ് വിഭാഗം ശക്തിപ്പെടുത്തുമെന്നും വിലക്കയറ്റം, പൂഴ്ത്തിവെപ്പ് എന്നിവ തടഞ്ഞു നിര്‍ത്തുന്നതിനായി താലൂക്ക് സപ്ലൈ ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ പ്രധാനമാര്‍ക്കറ്റുകളില്‍ മിന്നല്‍ പരിശോധന നടത്തുമെന്നും മന്ത്രി പറഞ്ഞു.

NO COMMENTS

LEAVE A REPLY