തിരുവനന്തപുരം: സംസ്ഥാനത്തെ റേഷന്‍ വ്യാപാരികള്‍ അടുത്ത മാസം ആറു മുതല്‍ അനിശ്ചിത കാലത്തേക്ക് കടകള്‍ അടച്ചിടുന്നു. മുഖ്യമന്ത്രി പ്രഖ്യാപിച്ച വേതന പാക്കേജ് നടപ്പാക്കുക, റേഷന്‍ കടകള്‍ നവീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. ഇതിനെ തുടര്‍ന്ന് സ്റ്റോക്ക് എടുക്കുന്നത് നിര്‍ത്തി വെക്കാനും വ്യാപാരികള്‍ തീരുമാനിച്ചിട്ടുണ്ട്. റേഷന്‍ കടകള്‍ നവീകരിച്ച് ഇപോസ് മിഷ്യന്‍ സ്ഥാപിക്കുക, വാതില്‍പ്പടി വിതരണത്തില്‍ കൂടുതല്‍ കൃത്യത വരുത്തുക തുടങ്ങിയ ആവശ്യങ്ങളും വ്യാപാരികള്‍ മുമ്ബോട്ട് വെക്കുന്നുണ്ട്. മണ്ണെണ്ണ വിതരണത്തില്‍ ഈടാക്കുന്ന ജി എസ് ടി ഒഴിവാക്കാന്‍ നടപടിയുണ്ടാകണമെന്നും വ്യാപാരികള്‍ ആവശ്യപ്പെടുന്നു. മാത്രമല്ല, വേതന കുടിശ്ശിക കൊടുത്തു തീര്‍ക്കാത്തതിലും പ്രതിഷേധമുയരുന്നുണ്ട്. ആവശ്യങ്ങള്‍ അംഗീകരിക്കാതെ സമരത്തില്‍ നിന്നും പിന്നോട്ടില്ലെന്നാണ് വ്യാപാരികളുടെ നിലപാട്.