തിരുവനന്തപുരം: രാവിലെ ഒൻമ്പതു മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെയും, ഉച്ചയ്ക്ക് രണ്ടു മുതല്‍ വൈകിട്ട് അഞ്ചു വരെയുമാണു കേരളത്തിലെ റേഷന്‍ കടകള്‍ പ്രവര്‍ത്തിക്കുക. ഉച്ചയ്ക്ക് ഒരു മണിക്കൂര്‍ കടകള്‍ അടച്ചിടും.സൂപ്പര്‍മാര്‍ക്കറ്റുകള്‍ ഉള്‍പ്പടെ അത്തരം കടകള്‍ രാവിലെ ഏഴു മുതല്‍ വൈകിട്ട് അഞ്ചു വരെ മാത്രമേ തുറക്കാവൂ എന്നു നിര്‍ദേശമുണ്ട്. മെഡിക്കല്‍ ഷോപ്പുകള്‍ തുറക്കും.
ഏറ്റവും കൂടുതല്‍ പേര് കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്ന കാസര്‍കോട്ട് നിയന്ത്രണങ്ങള്‍ കുറച്ചുകൂടി കര്‍ശനമാണ്. അവശ്യസാധനങ്ങള്‍ വാങ്ങാനുള്ള കടകള്‍ ഒരു സാഹചര്യത്തിലും അടയ്ക്കില്ലെന്നു നേരത്തേ സംസ്ഥാനസര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നതാണ്. എന്നാല്‍ മാറിയ സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു.