നാലു ദിവസത്തിനകം പാഠപുസ്തകം എല്ലാ സ്കൂളിലും എത്തും : മന്ത്രി രവീന്ദ്രനാഥ്

232

തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാറിന്റെ കാലത്ത് പാഠപുസ്തക അച്ചടി വൈകിയതും സ്കൂളുകളില്‍ പുസത്കം എത്തിക്കാന്‍ സാധിക്കാത്തതും കടുത്ത എതിര്‍പ്പിന് കാരണമായിരുന്നു. അന്ന് എസ്‌എഫ്‌ഐ പ്രവര്‍ത്തകരും ഇടതു നേതാക്കളും ഒന്നടങ്കം പ്രതിഷേധമുയര്‍ത്തി രംഗത്തുവന്നു. എന്തായാലും എല്ലാം ശരിയാക്കുമെന്ന് വാഗ്ദാനം നല്‍കി അധികാരത്തിലെത്തിയ ഇടതു സര്‍ക്കാറിനും പുസ്തക വിതരണത്തില്‍ വീഴ്ച്ച പറ്റി. ഓണപ്പരീക്ഷ എത്താറായിട്ടും പാഠപുസ്തക വിതരണം ഇപ്പോഴും എങ്ങുമെത്തിയില്ല.
മുന്‍ സര്‍ക്കാറിന്റെ കാലത്തെ ഉണ്ടായിരുന്ന അനാസ്ഥ തന്നെയാണ് ഇപ്പോള്‍ പാഠപുസ്തക വിതരണത്തിന്റെ കാര്യത്തില്‍ ഇടതു സര്‍ക്കാറിനും സംഭവിച്ചിരിക്കുന്നത്.
ഓണപ്പരീക്ഷ അടുത്തെങ്കിലും പാഠപുസ്തകം പലയിടത്തും എത്തിയിട്ടില്ല. ഇതോടെ എല്‍ഡിഎഫ് സര്‍ക്കാറിന് എതിരെയും വിമര്‍ശനങ്ങള്‍ ഉയര്‍ന്നുകഴിഞ്ഞു. പാഠപുസ്തകം എത്താത്തത് വിവാദമായതോടെ നാല് ദിവസത്തിനകം എല്ലാം ശരിയാക്കാമെന്നാണ് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥിന്റെ വാഗ്ദാനം. ഓണപ്പരീക്ഷയ്ക്ക് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് പിണറായി സര്‍ക്കാരിനും പാഠപുസ്തകം തലവേദനയായത്.

NO COMMENTS

LEAVE A REPLY