സ്കൂള്‍ ബാഗുകളുടെ ഭാരം കുറയ്ക്കാന്‍ സര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ്

195

തിരുവനന്തപുരം: സ്കൂള്‍ ബാഗുകളുടെ ഭാരം കുറയ്ക്കാന്‍ സര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ്. ഇതിനായി അടുത്ത അധ്യയന വര്‍ഷം മുതല്‍ മൂന്നു ടേമുകളിലെ സിലബസ് അനുസരിച്ച്‌ പാഠപുസ്തകങ്ങള്‍ വിഭജിക്കും. ഉള്ളടക്കം ചുരുക്കുന്നതിനെ കുറിച്ച്‌ ചര്‍ച്ച ചെയ്യാന്‍ കരിലക്കുലം സമിതി പ്രത്യേക യോഗം ചേരുമെന്നും മന്ത്രി അറിയിച്ചു. സ്കൂള്‍ ബാഗുകളുടെ അമിത ഭാരത്തെ കുറിച്ചുളള ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.വിദ്യാര്‍ത്ഥിയുടെ ശരീരഭാരത്തിന്റെ പത്തിലൊന്നു ഭാരം മാത്രമെ സ്കൂള്‍ ബാഗുകള്‍ക്ക് പാടുവെന്ന നിയമ നിര്‍ദേശം സംസ്ഥാനത്തെ സ്കൂളുകളില്‍ നടപ്പാക്കുന്നില്ലെന്ന് ഏഷ്യാനെറ്റ് ന്യൂസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇതിനെതിരെ മാതാപിതാക്കളും കടുത്ത ആശങ്ക പ്രകടിപ്പിച്ചിപുന്നു.ഇതിനു പിറകെയാണ് വിദ്യാര്‍ത്ഥികലുടെ നടുവൊടിക്കുന്ന സ്കൂള്‍ ബാഗുകലുടെ ഭാരം കുറയ്ക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നത്.ഇതിനായി പുസ്കതങ്ങള് മൂന്നു ഭാഗങ്ങളായി വിഭജിക്കും.ഇതുകൂടാതെ പാഠ്യപദ്ധതിയിലും മാറ്റം വരുത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. സ്കൂള്‍ ബാഗുകളുടെ അമിത ഭാരം മൂലം കുട്ടികള്‍ക്കുണ്ടാകുന്ന ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ഇതോടെ പരിഹരിക്കാനാകുമെന്നാണ് പ്രതീക്ഷ.

NO COMMENTS

LEAVE A REPLY