ഇന്ത്യയിലെ ജനങ്ങളെ ജനാധിപത്യം പഠിപ്പിക്കാന്‍ പാക്കിസ്ഥാന്‍ ശ്രമിക്കേണ്ടെന്ന് ബിജെപി

246

ന്യൂഡല്‍ഹി : ജനാധിപത്യത്തെക്കുറിച്ച്‌ ഇന്ത്യയിലെ ജനങ്ങളെ കൂടുതല്‍ പഠിപ്പിക്കാന്‍ പാക്കിസ്ഥാന്‍ ശ്രമിക്കേണ്ടെന്ന് കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ്.
വെറുപ്പുളവാക്കുന്ന പ്രസ്താവനകള്‍ക്ക് പാക്കിസ്ഥാന്‍ മുതിരരുതെന്നും അദ്ദേഹം അറിയിച്ചു. പാക്കിസ്ഥാന്‍ ഇന്ത്യയെ ലക്ഷ്യമാക്കി നടത്തുന്ന തീവ്രവാദ പ്രവര്‍ത്തനങ്ങളെക്കുറിച്ച്‌ എല്ലാവര്‍ക്കും അറിവുള്ളതാണെന്നും അതിനാല്‍ ഇന്ത്യയിലെ ജനങ്ങളെ ജനാധിപത്യം പഠിപ്പിക്കാന്‍ നോക്കേണ്ടെന്നും തുറന്നടിച്ച രവിശങ്കര്‍ പ്രസാദ് ഇന്ത്യന്‍ ജനാധിപത്യ വ്യവസ്ഥയില്‍ ഏറെ അഭിമാനിക്കുന്നവരാണ് തങ്ങളെന്നും വ്യക്തമാക്കി.

NO COMMENTS