മുംബൈ: റിസര്‍വ് ബാങ്കിന്റെ വായ്പനയത്തിന്റെയും ദ്വൈമാസ പണത്തിന്റെയും അവലോകനയോഗം ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ നടക്കും.
ആറംഗ ധനനയ സമിതിയില്‍ (എം.പി.സി.) റിസര്‍വ് ബാങ്ക് ഗവര്‍ണറും അംഗമാണ്. കേന്ദ്രസര്‍ക്കാരിന്റെ നോട്ടുനിരോധനം ഒരുവര്‍ഷം പിന്നിട്ടതിനുശേഷം നടക്കുന്ന ആദ്യ അവലോകന യോഗത്തില്‍ പലിശനിരക്ക് കുറയ്ക്കുന്നതിനാണ് കേന്ദ്രം കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. അതേസമയം പണപെരുപ്പനിരക്കും അന്താരാഷ്ട്ര വിപണിയിലെ എണ്ണവില കുറയാത്തതും പരിശോധിക്കുമ്ബോള്‍ പലിശ കുറയ്ക്കേണ്ടതില്ലെന്ന നിലപാടിലാണ് റിസര്‍വ് ബാങ്ക്. അടിസ്ഥാന നിരക്കുകളില്‍ മാറ്റം വരുത്താന്‍ പണനയസമിതി തീരുമാനമെടുക്കില്ലെന്നാണ് സൂചന.