അസാധുവാക്കിയ നോട്ടുകളില്‍ 99.3 ശതമാനമും തിരിച്ചെത്തിയെന്ന് റിസര്‍വ് ബാങ്ക്

221

ന്യൂഡല്‍ഹി : അസാധുവാക്കിയ നോട്ടുകളില്‍ 99.3 ശതമാനമും തിരിച്ചെത്തിയെന്ന് റിസര്‍വ് ബാങ്ക്. നോട്ട് ആസാധുവാക്കിയ നവംബര്‍ എട്ടിന് മുമ്പ് അഞ്ഞൂറിന്റേയും ആയിരത്തിന്റേയും 15.41 കോടി ലക്ഷം നോട്ടുകള്‍ വിപണിയിലുണ്ടായതില്‍ 15.31 ലക്ഷം കോടി നോട്ടുകള്‍ തിരിച്ചെത്തിയതായും ആര്‍ബിഐ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു.
നോട്ടുകള്‍ എണ്ണി തിട്ടപ്പെടുത്താന്‍ അതിവേഗ സാങ്കേതിക വിദ്യയായ ഹൈ സ്പീഡ് കറന്‍സി വെരിഫിക്കേഷന്‍ ആന്‍ഡ് പ്രൊസസിങ് സിസ്റ്റമാണ് ഉപയോഗപ്പെടുത്തിയത്. അസാധുവാക്കിയ അത്രയും തന്നെ മൂല്യമുള്ള പുതിയ നോട്ടുകള്‍ വിപണിയില്‍ എത്തിക്കാന്‍ കഴിഞ്ഞതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

NO COMMENTS