മുംബൈ• ഈ സാമ്ബത്തിക വര്‍ഷത്തെ ആറാമത്തേതും അവസാനത്തേതുമായ പണ, വായ്പാ നയം റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) പ്രഖ്യപിച്ചു. റീപ്പോ നിരക്കുകളില്‍ മാറ്റമില്ല. ആര്‍ബിഐ വാണിജ്യ ബാങ്കുകള്‍ക്കു നല്‍കുന്ന ഹ്രസ്വകാല വായ്പ (റീപ്പോ) യുടെ പലിശ നിരക്ക് 0.25 ശതമാനമായി തുടരും. റിവേഴ്സ് റീപ്പോ 5.75 ശതമാനമായും തുടരും. 2016-17 വര്‍ഷത്തില്‍ 6.9 ശതമാനം വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്. 2017-18 വര്‍ഷത്തില്‍ ഇത് 7.4 ശതമാനമായിരിക്കുമെന്നും ആര്‍ബിഐ വ്യക്തമാക്കി.