ന്യൂഡല്‍ഹി: സഹകരണ ബാങ്കുകളിൽ നിന്ന് വായ്പ എടുക്കുന്ന വ്യക്തിയുടെ തിരിച്ചടവ് ശേഷി അടക്കമുള്ള കാര്യ ങ്ങള്‍ ഇനി ആര്‍ ബി ഐ നിരീക്ഷിക്കും. ഇത് സംബന്ധിച്ചുള്ള ആദ്യ സൂചനകള്‍ ആര്‍ ബി ഐ പുറത്തു വിട്ടു.
വ്യക്തി, സംഘം, പരസ്പരം ബന്ധിപ്പിക്കപ്പെട്ട വായ്പ അപേക്ഷകര്‍ എന്നിവര്‍ക്കുള്ള നിബന്ധനകള്‍ സംബന്ധിച്ച് മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ഭേദഗതി ചെയ്യാനാണ് റിസര്‍വ്വ് ബാങ്കിന്റെ തീരുമാനം.
അര്‍ബന്‍ കോ ഓപ്പറേറ്റീവ് ബാങ്കുകളുടെ റിസ്‌ക് സംബന്ധിച്ച് നഷ്ട സാധ്യത കുറയ്ക്കുന്നതിന്റെ ഭാഗമായാണ് വായ്പകളില്‍ ആര്‍ ബി ഐ നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്.സഹകരണ സ്ഥാപനങ്ങളുടെ സ്വഭാവം, വിഭാഗം, ഡിജിറ്റല്‍ പ്രൊഡക്‌ട്, എന്നീ പരിഗണനകള്‍ വച്ച് ഉയര്‍ന്ന സൈബര്‍ സുരക്ഷാ നിര്‍ബന്ധമാക്കുന്ന ചട്ടങ്ങള്‍ ഉടന്‍ പുറത്തിറക്കാനും ആര്‍ ബി ഐ തീരുമാനിച്ചിട്ടുണ്ട്.
ഇതിന്റെ ഭാഗമായി സൈബര്‍ സുരക്ഷയുമായി ബന്ധപ്പെട്ട അടിസ്ഥാന നിബന്ധനകളെല്ലാം സഹകരണ സ്ഥാപനങ്ങള്‍ക്കും ബാധകമാകും.