തിരുവനന്തപുരം ആര്‍.സി.സിയിലെ ഡോക്ടര്‍മാര്‍ നിസ്സഹരണസമരത്തില്‍

201

തിരുവനന്തപുരം: ചികിത്സാമാനദണ്ഡങ്ങള്‍ ഭേദഗതി ചെയ്തതില്‍ പ്രതിഷേധിച്ച്‌ തിരുവനന്തപുരം റീജിണല്‍ കാന്‍സര്‍ സെന്ററിലെ ഡോക്ടര്‍മാര്‍ നി്സ്സഹരണ സമരത്തില്‍. സൂപ്രണ്ട് അടക്കമുള്ള പ്രധാന ഡോക്ടര്‍മാര്‍ സ്ഥാനമൊഴിഞ്ഞതോടെ ഭരണസംവിധാനം പ്രതിസന്ധിയിലായിരിക്കുകയാണ്. ഓങ്കോളജി വിഭാഗവുമായി ചര്‍ച്ച ചെയ്തുവേണം ചികിത്സ തീരുമാനിക്കാന്‍ എന്ന മാനദണ്ഡമുള്‍പ്പെടെ പരിഷ്കരിച്ച്‌ കഴിഞ്ഞ ശനിയാഴ്ചയാണ് ആരോഗ്യവകുപ്പ് ഉത്തരവ് ഇറക്കിയത്. തിങ്കളാഴ്ച മുതല്‍ നടപ്പിലാക്കണമെന്നും നിര്‍ദേശമുണ്ട്. എന്നാല്‍ കഴിഞ്ഞ 25 വര്‍ഷമായി തുടരുന്ന രീതികള്‍ ഡോക്ടറര്‍മാരുമായി ചര്‍ച്ച ചെയ്യാതെ നടപ്പിലാക്കുന്നതില്‍ പ്രതിഷേധിച്ച്‌ ഒരുപറ്റം ഡോക്ടര്‍മാര്‍ രംഗത്തുവരികയായിരുന്നു. ഉത്തരവില്‍ വിട്ടുവീഴ്ചയില്ലെന്ന് ആരോഗ്യസെക്രട്ടറി പ്രതികരിച്ചു. അതേസമയം രോഗികളെ ബാധിക്കാത്ത രീതിയില്‍ സമരം തുടരുമെന്ന് ഡോക്ടര്‍മാരും അറിയിച്ചു.

NO COMMENTS

LEAVE A REPLY