ചൂരല്‍മല സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികളുടെ പുന:പ്രവേശനം നാളെ വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഉദ്ഘാടനം ചെയ്യും

13

തിരുവനന്തപുരം : ഉരുള്‍പൊട്ടല്‍ ദുരന്തം അതിജീവിച്ച  മുണ്ടക്കൈ – ചൂരല്‍മല  സ്‌കൂളു കളിലെ വിദ്യാര്‍ത്ഥികളുടെ  പുന:പ്രവേ ശനോത്സവം നാളെ (സെപ്തംബര്‍ 2 ) രാവിലെ 10 ന്  മേപ്പാടി ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്യും.   വെള്ളാര്‍മല ജി.വി.എച്ച്.എസ് മേപ്പാടി ഗവ ഹയര്‍സെക്കന്‍ഡറി സ്‌കൂ ളിലും മുണ്ടക്കൈ ജി.എല്‍.പി സ്‌കൂള്‍ മേപ്പാടി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിലുമാണ്  പ്രവര്‍ത്തിക്കുക.

വെള്ളാര്‍മല സ്‌കൂളിലെ 546 കുട്ടികള്‍ക്കും മുണ്ടക്കൈ സ്‌കൂളിലെ 61 കുട്ടികള്‍ക്കുമാണ് മേപ്പാടി ഗവ ജി.എച്ച്.എസ്.എസിലും മേപ്പാടി എ.പി.ജെ ഹാളിലും അധിക സൗകര്യം ഒരുക്കിയത്. മേപ്പാടി ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുന്ന പരിപാടി യില്‍ പട്ടികജാതി – പട്ടികവര്‍ഗ്ഗ- പിന്നാക്കക്ഷേമ വികസന വകുപ്പ് മന്ത്രി ഒ.ആര്‍ കേളു അദ്ധ്യക്ഷനാവും. ഉരുള്‍പൊട്ടലില്‍ നഷ്ടമായ എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റുകളുടെ വിതരണം വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി നിര്‍വ്വഹിക്കും.

 പാഠ പുസ്തകങ്ങള്‍  റവന്യു വകുപ്പ് മന്ത്രി കെ രാജന്‍ വിതരണം ചെയ്യും.  പഠനോപകരണങ്ങള്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് വിതരണം ചെയ്യും. യൂണിഫോം വിതരണം  വനം-വന്യജീവി വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ നിര്‍വ്വഹിക്കും. ഐ.ടി ഉപകരണങ്ങള്‍ ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എയും സ്‌കൂള്‍ ഗ്രാന്റ് വിതരണം ടി. സിദ്ദിഖ് എം.എല്‍.എയും നിര്‍വ്വ ഹിക്കും.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് യാത്രാപാസ് വിതരണം ചെയ്യും. നഴ്‌സറി കുട്ടിക ള്‍ക്കുള്ള കളിപ്പാട്ടങ്ങള്‍ ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ വിതരണം ചെയ്യും. പൊതു വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ്ജ്, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എസ്.ഷാനവാസ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്  കെ. ബിന്ദു, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രികാ കൃഷ്ണന്‍, മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ബാബു, ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ എം. മുഹമ്മദ് ബഷീര്‍,  മേപ്പാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രാധാ രാമസ്വാമി, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ജഷീര്‍ പള്ളിവയല്‍, മേപ്പാടി ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ രാധാമണി ടീച്ചര്‍, വിദ്യാഭ്യാസ ഉപ ഡയറക്റ്റര്‍ വി.എ. ശശീന്ദ്രവ്യാസ്, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, രക്ഷിതാക്കള്‍ എന്നിവര്‍ പങ്കെടുക്കും.

NO COMMENTS

LEAVE A REPLY