ഞെട്ടിപ്പിക്കുന്ന ഓർമകളുമായി ഗുണ കേവ് സന്ദർശിച്ച യഥാർഥ മഞ്ഞുമ്മൽ ബോയ്‌സ്

127

ഞെട്ടിപ്പിക്കുന്ന ഓർമകളുമായി ഗുണ കേവ് സന്ദർശിച്ച യഥാർഥ മഞ്ഞുമ്മൽ ബോയ്‌സ്. എറണാകുളം ജില്ലയിലെ മഞ്ഞുമ്മലിൽ നിന്നും കൊടൈക്കനാലി ലേക്ക് ടൂറുപോയ പതിനൊന്ന് അംഗ സംഘത്തിന്റെ ദുരനുഭവമാണ് മഞ്ഞുമ്മൽ ബോയ്‌സ് എന്ന സിനിമയായി മാറിയത്. സംഘത്തിലെ സുഭാഷ് ഗുണ ഗുഹയിൽ വീണു പോകുകയും അവനെ രക്ഷിക്കാൻ കുട്ടുകാർ നടത്തിയ പരിശ്രമവുമാണ് ചിത്രത്തിൻ്റെ ഇതിവൃത്തം. മഞ്ഞുമ്മൽ ബോയ്സ് ബോക്സ് ഓഫീസിൽ ചരിത്രം സൃഷ്ടിച്ച് തരംഗമായി മാറുകയാണ്. കേരളത്തിന് പുറമേ തമിഴ്നാട്ടിലും ചിത്രം വലിയ വിജയമാണ് നേടിക്കൊണ്ടിരിക്കുന്നത്.

ഞെട്ടിപ്പിക്കുന്ന ഓർമകൾ വെള്ളിത്തിര കീഴടക്കുമ്പോൾ വീണ്ടും ഗുണ കേവ് സന്ദർശിച്ച് യഥാർഥ മഞ്ഞുമ്മൽ ബോയ്‌സിലെ സുഭാ ഷിനെ ഗുഹയിൽ നിന്ന് രക്ഷപ്പെടുത്തിയ കുട്ടൻ പറയുന്നു. 18 വർഷങ്ങൾക്ക് മുൻപ് ജീവൻ കയ്യിൽ പിടിച്ച് പേടിച്ചരണ്ട് നാട്ടിലേക്ക് പലായനം ചെയ്‌ത അവസ്ഥയിൽ നിന്ന് വീണ്ടും ഗുണ കേവിന്മുന്നിലെത്തിയ പ്പോൾ പഴയ ഓർമകളാൽ വീർപ്പുമുട്ടി. ചിദംബരം രചനയും സംവിധാനവും നിർവഹിച്ച മഞ്ഞുമ്മൽ ബോയ്‌സ് 2006 ൽ നടന്ന ഒരു യഥാർഥ സംഭവത്തെ അധികരിച്ച് നിർമ്മിച്ച സിനിമ യാണ്.ഞങ്ങൾ വീണ്ടും കൊടൈക്കനാലിൽ ഗുണ കേവ് കാണാൻ പോയി. ഞങ്ങളുടെ കുട്ടുകാരുടെ മുഴുവൻ ടീമും ഉണ്ടായി രുന്നു. സിനിമയിൽ കാണിക്കുന്നതുപോലെ അന്ന് ഞങ്ങളുടെ കൂടെ വരാൻ കഴിയാത്ത കൂട്ടുകാരനെക്കൂടി കൂടെ ഇത്തവണ കൊണ്ടുപോയി ഇത്തവണ കൊടൈക്കനാലിൽ പോയത് വലിയൊരു അനുഭവമായിരുന്നു. അന്ന് ഞങ്ങൾ പോയത് സാധാരണക്കാരാ യിരുന്നു പക്ഷേ ഇത്തവണ പോയപ്പോൾ ഞങ്ങളെ സെലിബ്രിറ്റികളെപ്പോലെ ആണ് ആളുകൾ സ്വീകരിച്ചത്. ഞങ്ങളെ കാണാൻ വലിയ ആൾക്കൂട്ടം ആയിരുന്നു അവിടെനിന്ന് തിരിച്ചു വരാൻ പറ്റാത്ത സാഹചര്യം.

ഗുണ കേവിലൊക്കെ ഭയങ്കര തിരക്കായിരുന്നു. സുഭാഷിനെ കണ്ടപ്പോൾ എല്ലാവർക്കും സന്തോഷമായി ഗുണ കേവിൽ വീണിട്ട് തിരിച്ചു വന്ന ആളെന്ന നിലയിൽ ദൈവാധീനം ഉള്ള ആളായിട്ടാണ് അവർ സുഭാഷിനെ നോക്കിയത്. ഒരുപാട് പേര് ഞങ്ങളുടെ കൂടെ നിന്ന് ഫോട്ടോ എടുക്കാൻ വന്നു. ഗുണ കേവിലേക്ക് പോകുന്നതിന്റെ അവിടെയുള്ള ഗേറ്റിനു സമീപം വരെയേ ആളെ കയറ്റി വിടൂ. ഞങ്ങൾ അവിടെ വരെ പോയിട്ട് മടങ്ങി മനസ്സിൽ വല്ലാത്ത അവസ്‌ഥയായിരുന്നു. പണ്ട് ഞങ്ങൾ പേടിച്ച് കരഞ്ഞുവിളിച്ച് അവിടെ നിന്നതൊക്കെ ഓർമ വന്നു.

എങ്കിലും സുഭാഷ് ഞങ്ങളുടെ കൂടെ ഉണ്ടല്ലോ എന്ന ബോധ്യം സന്തോഷം തന്നു. അവിടെത്തെ ഗാർഡ്, ഫയർ ഫോഴ്സ്, പൊലീസുകാർ ഒക്കെ വന്നു ഞങ്ങളെ കണ്ടു. അന്നത്തെ കടയൊക്കെ അവിടെ തന്നെ ഉണ്ട്. പക്ഷേ കടയുടമകൾ ഒക്കെ മാറിയിട്ടുണ്ട്. അന്നത്തെ ആളുകൾ ഒക്കെ മാറിപ്പോയി എങ്കിലും ഞങ്ങളുടെ കഥ കേട്ടറിഞ്ഞ അവർക്ക് ഞങ്ങളെ കണ്ടപ്പോൾ സന്തോഷമായി പൊലീസുകാ രെല്ലാം വളരെ സ്നേഹത്തോടെയാണ് പെരുമാറിയത്. അന്നത്തെപ്പോലെ അല്ല ഇന്ന് സന്തോഷത്തോടെയാണ് ഞങ്ങൾ മടങ്ങിയത് “-കുട്ടൻ പറയുന്നു

ചിദംബരം സംവിധാനം ചെയ്ത ‘മഞ്ഞുമ്മൽ ബോയ്‌സ്’ എന്ന സിനിമയിലെ യഥാർഥ നായകന്മാരാണ് സിനിമ ഹിറ്റായ അവസരത്തിൽ വീണ്ടും കൊടൈക്കനാലിലെ ഗുണ കേവ് സന്ദർശിക്കാൻ എത്തിയത്. ഗുണ കേവിൽ എത്തിയപ്പോൾ പൊലീസുകാരും ഫോറസ്‌റ്റ് ഗാർഡും നാട്ടുകാരും ഉൾപ്പടെയുള്ളവർ വലിയ സ്വീകരണമാണ് നൽകിയത്

NO COMMENTS

LEAVE A REPLY