നിയമന തട്ടിപ്പ് കേസ് ; അഭിഭാഷകൻ അറസ്റ്റിൽ

42

തിരുവനന്തപുരം : നിയമനതട്ടിപ്പ് കേസിൽ അഭിഭാഷകനായ കോഴിക്കോട് സ്വദേശി റയീസ് അറസ്റ്റിൽ . ആയുഷ് മിഷന്റെ പേരിൽ വ്യാജ ഇ-മെയിൽ ഉണ്ടാക്കിയതിന്റെ പേരിലാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.കേസിൽ പ്രതിചേർക്കപ്പെട്ട അഖിൽ സജീവി ന്റെയും ലെനിൻ രാജിന്റെയും അടുത്ത കൂട്ടാളിയാണ് റയീസ്. പരാതിക്കാരനായ ഹരിദാസന്റെ മരുമകൾക്ക് ലഭിച്ച പോസ്റ്റിങ് ഓർഡർ വന്നത് ഒരു വ്യാജ ഇ മെയിൽ ഐ.ഡി.യിൽ നിന്നാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു.

വ്യാജ ഇ-മെയിൽ നിർമിച്ചത് റയിസാണെന്നാണ് പോലീസ് നിഗമനം. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്

NO COMMENTS

LEAVE A REPLY