സർക്കാർ മെഡിക്കൽ കോളേജിൽ സൈക്കോളജിസ്റ്റ് നിയമനം

26

കൊല്ലം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ കാസ്പ് സ്കീം മുഖേന താത്കാലിക അടിസ്ഥാനത്തിൽ സൈക്കോളജിസ്റ്റ് തസ്തികയിൽ നിയമിക്കുന്നതിന് ഉദ്യോഗാർഥികളെ അഭിമുഖത്തിന് ക്ഷണിച്ചു. എം.എസ്‌സി സൈക്കോളജിയാണ് യോഗ്യത. പാലിയേറ്റീവ് പരിചരണം അഭിലഷണീയ യോഗ്യതയാണ്.

പ്രായം 18-41. പ്രതിഫലം 17,000 രൂപ. താത്പര്യമുള്ള ഉദ്യോഗാർഥികൾക്ക് തപാൽ മുഖേനയോ ഓഫീസിൽ നേരിട്ട് ഹാജരായോ അപേക്ഷകൾ സമർപ്പിക്കാം. അപേക്ഷകൾ സമർപ്പിക്കാനുള്ള അവസാന തീയതി ജൂലൈ 3 വൈകിട്ട് 5 മണി. അഭിമുഖ തീയതി www.gmckollam.edu.in ൽ പ്രസിദ്ധീകരിക്കും.

അഭിമുഖത്തിന് ഹാജരാകുമ്പോൾ വിദ്യാഭ്യാസ യോഗ്യത, പ്രവർത്തി പരിചയം, കൗൺസിൽ രജിസ്ട്രേഷൻ, വയസ് എന്നിവ തെളിയിക്കുന്ന അസ്സൽ രേഖകളും പകർപ്പുകളും ഹാജരാക്കണം.

NO COMMENTS

LEAVE A REPLY