തിരുവനന്തപുരം: മികച്ച കായികതാരങ്ങൾക്ക് സർക്കാർ സർവീസിൽ നിയമനം നൽകുന്ന പദ്ധതി പ്രകാരം 2010-14 വർഷങ്ങളിലുള്ള 248 ഒഴിവുകളിലേക്ക് ഉടൻ നിയമനം നൽകുന്നതിനായുള്ള പുതുക്കിയ സെലക്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. കേരള സ്റ്റേറ്റ് സ്‌പോർട്‌സ് കൗൺസിൽ, കായിക യുവജനകാര്യ വകുപ്പ്, ജില്ലാ ഇൻഫർമേഷൻ ഓഫീസുകൾ, പ്രസ്‌ക്ലബ്ബ്, തിരുവനന്തപുരം എന്നിവിടങ്ങളിലും ഗവ. വെബ്‌സൈറ്റിലും (www.prd.kerala.gov.in) സെലക്ട് ലിസ്റ്റ് ഉദ്യോഗാർത്ഥികൾക്ക് പരിശോധിക്കാം.