ഇടുക്കി, പമ്പ ഡാമുകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു

270

ഇടുക്കി : കനത്ത മഴയില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഇടുക്കി, പമ്പ ഡാമുകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ജലവിതാനം 986 മീറ്റര്‍ കടന്നതിനെ തുടര്‍ന്നാണ് പമ്പയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. പമ്പ നദിയുടെ ഇരുകരകളിലുള്ളവരും ശബരി മല തീര്‍ത്ഥാടകരും അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു

അതേസമയം ഇടുക്കി ഡാമിലെ ട്രയല്‍ റണ്‍ തുടരാനാണ് ഇപ്പോള്‍ തീരുമാനമെടുത്തിരിക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തില്‍ കെഎസ്ഇബി റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. നാളെ രാവിലെ ഇടുക്കിചെറുതോണി ഡാമിന്റെ കൂടുതല്‍ ഷട്ടറുകള്‍ തുറക്കാനാണ് തീരുമാനം.

NO COMMENTS