തിരുവനന്തപുരം : തലസ്ഥാനത്ത് അതീവജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. തിരുവനന്തപുരം ജില്ലയില്‍ കനത്ത മഴയുണ്ടാകുമെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയ സാഹചര്യത്തിലാണ് അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. ജില്ലയില്‍ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളും സുരക്ഷാ മുന്‍കരുതലും ശക്തമാക്കി. ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ സുസജ്ജമായിരിക്കാന്‍ പോലീസ് അധികൃതര്‍ക്കു ജില്ലാ കളക്ടര്‍ കളക്ടര്‍ ഡോ. കെ വാസുകി നിര്‍ദേശം നല്‍കി.