മെയ് ഒന്ന് മുതല്‍ വിഐപികള്‍ക്ക് ചുവന്ന ബീക്കണ്‍ ലൈറ്റ് ഉപയോഗത്തിന് വിലക്ക്

184

ന്യൂഡല്‍ഹി: വി.ഐ.പികളുടെ വാഹനത്തില്‍ ചുവന്ന ബീക്കണ്‍ ലൈറ്റ് ഉപയോഗിക്കുന്നത് വിലക്ക്. മെയ് ഒന്ന് മുതല്‍ നിരോധനം നിലവില്‍ വരും. കേന്ദ്രമന്ത്രിസഭാ യോഗമാണ് ഈ തീരുമാനമെടുത്തത്. രാഷ് ട്രപതി, ഉപരാഷ് ട്രപതി, പ്രധാനമന്ത്രി, സുപ്രീംകോടതി ചീഫ് ജസ്റ്റീസ്, ലോക്‌സഭാ സ്പീക്കര്‍ എന്നിവര്‍ക്ക് ബീക്കണ്‍ ലൈറ്റ് ഉപയോഗിക്കുന്നതിന് ഇളവുണ്ടായിരിക്കും.മെയ് ഒന്ന് മുതല്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ വാഹനങ്ങളില്‍ ചുവന്ന ബീക്കണ്‍ ലൈറ്റ് ഉപയോഗിക്കാന്‍ പാടില്ല. വോട്ടിങ് യന്ത്രങ്ങള്‍ വാങ്ങാന്‍ തുക അനുവദിക്കാനും കേന്ദ്രമന്ത്രിസഭാ യോഗം തീരുമാനിച്ചു.വോട്ടിങ് മെഷീന്‍ വാങ്ങാന്‍ 3174 കോടി രൂപ അനുവദിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

NO COMMENTS

LEAVE A REPLY