തൃശൂർ : കോർപ്പറേഷൻ പരിധിയിൽ വെളളക്കരം 10 ശതമാനം കുറവ് വരുത്തുന്നതിനും നിയമാനുസൃതം നടപടികൾ സ്വീകരിക്കുന്നതിനും തീരുമാനമായി. പഴയ മുനിസിപ്പൽ പ്രദേശത്ത് വൈദ്യുതിയും കുടിവെളളവും വിതരണം ചെയ്യുന്നത് കോർപ്പറേഷനാണ്. പുതിയ കൗൺസിൽ വെളളത്തിന് സ്‌പോട്ട് ബില്ലിങ് ആരംഭിക്കുകയും അത് കൃത്യമായി വാങ്ങുകയും ചെയ്തു.
ഇതിനു പുറമേ ഒരു മാസം 10000 ലിറ്റർ ഉപയോഗിക്കുന്നവർക്ക് 13 രൂപയും 12000 ലിറ്റർ വരെ ഉപയോഗിക്കുന്നവർക്ക് 15 രൂപയും 18000 ലിറ്റർ വരെ ഉപയോഗിക്കുന്നവർക്ക് 21 രൂപയും ആക്കി കുറയ്ക്കാനും തീരുമാനിച്ചു. മെയ് 28 ലെ ഒന്നാം നമ്പർ തീരുമാനമായി വെളളക്കരം ഏപ്രിൽ ഒന്നു മുതൽ സർക്കാർ തീരുമാനത്തിന് വിധേയമായാണ് 10 ശതമാനം കുറയ്ക്കാൻ നിശ്ചയിച്ചത്.