ബോളിവുഡ് നടി റീമ ലാഗൂ അന്തരിച്ചു

223

മുംബൈ: ബോളിവുഡ് നടി റീമ ലാഗൂ(58) അന്തരിച്ചു. മുംബൈയിലെ കോകിലാബെന്‍ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ബോളിവുഡിന്റെ ‘പ്രിയപ്പെട്ട അമ്മ’ എന്നാണ് റീമ സിനിമാ ലോകത്ത് അറിയപ്പെട്ടിരുന്നത്. 1958ല്‍ ജനിച്ച റീമ 1970, 80കളിലാണ് ഹിന്ദി, മറാത്തി സിനികളില്‍ സജീവ സാന്നിദ്ധ്യമായത്. മറാത്തി നടന്‍ വിവേക് ലാഗുവിനെ വിവാഹം ചെയ്തതോടെ റീമ ലാഗു എന്ന പേര് സ്വീകരിച്ചു. കുറച്ച്‌ വര്‍ഷങ്ങള്‍ക്ക് ശേഷം ഇരുവരും വേര്‍പിരിഞ്ഞു. ഏകമകള്‍ മൃണ്‍മയീ നടിയും നാടക സംവിധായകയുമാണ്. ബോളിവുഡ് സൂപ്പര്‍ താരങ്ങളായ സല്‍മാന്‍ ഖാന്‍ (മൈനേ പ്യാര്‍ കിയ), അക്ഷയ് കുമാര്‍ (ഗുംറാ), ശ്രീദേവി (ജയ് കിഷന്‍), മാധുരി ദീക്ഷിത് (ഹം ആപ്കെ ഹെയ്ന്‍ കോന്‍), ഷാരൂഖ് ഖാന്‍ (കല്‍ നോ ഹ) എന്നിവരുടെ അമ്മ വേഷം അവതരിപ്പിച്ച്‌ ശ്രദ്ധ നേടിയിരുന്നു. മികച്ച നടിക്കുള്ള ഫിലിംഫെയര്‍ അവാര്‍ഡും റീമ നേടിയിട്ടുണ്ട്.

NO COMMENTS

LEAVE A REPLY