തിരുവനന്തപുരം: പന്തീരങ്കാവ് യുഎപിഎ കേസില്‍ മുഖ്യമന്ത്രിക്കെതിരേ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വീണ്ടും രംഗത്ത്. മാവോയിസ്റ്റ് ബന്ധത്തിന്റെ പേരില്‍ പോലീസ് അറസ്റ്റ് ചെയ്ത അലനും താഹയും ഇപ്പോഴും സിപിഎം അംഗങ്ങളാണെന്ന പി.മോഹനന്റെ പ്രസ്താവനയില്‍ മുഖ്യമന്ത്രി നിലപാട് പറയണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു.
മോഹനന്റെ പ്രസ്താവന മുഖ്യമന്ത്രിയുടെ നിലപാടിന് വിരുദ്ധമാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.പോലീസ് അറസ്റ്റ് ചെയ്ത അലന്റെയും താഹയുടെയും വീട്ടില്‍ കഴിഞ്ഞ ദിവസം രമേശ് ചെന്നിത്തല സന്ദര്‍ശനം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് യുവാക്കള്‍ മാവോയിസ്റ്റുകളാണെന്ന മുഖ്യമന്ത്രിയുടെ നിലപാടിനെ കോഴിക്കോട് സിപിഎം ജില്ലാ സെക്രട്ടറി പരസ്യമായി തള്ളി രംഗത്തുവന്നത്.