റോഹിംഗ്യൻ മുസ്‌ലിംകൾക്കു അഭയാർഥി പദവി നൽകാൻ ഉത്തരവിടരുതെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയോട് .

46

ന്യൂഡൽഹി : കസ്‌റ്റഡിയിലെടുക്കപ്പെട്ട റോഹിംഗ്യൻ മുസ്‌ലിംകളെ വിട്ടയയ്ക്കാൻ ഉത്തരവിടണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയി ലാണ് അഭയാർഥി പദവി നൽകാൻ ഉത്തരവിടരുതെന്ന് കേന്ദ്രസർക്കാർ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു. അഭയാർഥി പദവി നൽകുന്നത് നയപരമായ വിഷയമാണെന്നും അതിൽ ഇടപെടരുതെന്നുമാണ് സർക്കാർ ആവശ്യം. അനധികൃതമായി എത്തിയ ഇവർക്ക് ഇന്ത്യയിൽ സ്‌ഥിരതാമസമാക്കാൻ യാതൊരു അവകാശവു മില്ലെന്നും ഇവർക്കെതിരെ നിയമപരമായ നടപടികൾ തുടരുമെന്നും കേന്ദ്രസർക്കാർ വ്യക്‌തമാക്കി.

ശ്രീലങ്ക, ടിബറ്റ് എന്നീ രാജ്യങ്ങളിൽനിന്ന് എത്തുന്നവർക്ക് അഭയാർഥി പദവി നൽകുന്നതുപോലെ റോഹിംഗ്യൻ മുസ്‌ലിങ്ങൾക്കും പദവി നൽകണമെന്ന് ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.വിദേശത്തുനിന്ന് എത്തുന്നവർക്ക് ഭരണഘടനയുടെ ഇരുപത്തിയൊന്നാം അനു ച്‌ഛേദ പ്രകാരം അന്തസോടെ ജീവിക്കാനും സ്വാതന്ത്ര്യത്തിനും ഉള്ള അവകാശമുണ്ട്. എന്നാൽ, ഇന്ത്യയിൽ സ്ഥിരതാമസത്തിനുള്ള അവകാശം ഇല്ല. ആ അവകാശം ഇന്ത്യൻ പൗരന്മാർക്ക് മാത്രമേ ഉള്ളുവെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കുന്നു.

അഭയാർഥികൾക്കായുള്ള ഐക്യരാഷ്ട്ര സഭയുടെ ഹൈകമ്മിഷണറിൽ നിന്ന് ചില റോഹിംഗ്യൻ മുസ്‌ലിങ്ങൾ അഭയാർഥി കാർഡ് കരസ്‌ഥമാക്കിയിട്ടുണ്ട്. ഈ കാർഡ് ചൂണ്ടിക്കാട്ടിയാണ് അഭയാർഥി പദവിക്കായി ശ്രമിക്കുന്നത്. 1951ലെ യുഎൻ അഭയാർഥി കൺ വൻഷനിലും തുടർന്നുള്ള പ്രോട്ടോക്കോളിലും ഇന്ത്യ ഒപ്പുവച്ചിട്ടില്ല. അതിനാൽ ആഭ്യന്തര നിയമത്തിന്റെ അടിസ്‌ഥാനത്തിൽ മാത്രമേ ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ കഴിയുകയുള്ളു എന്നും കേന്ദ്രം വ്യക്തമാക്കി.

മനുഷ്യക്കടത്ത്, വിധ്വംസക പ്രവർത്തനങ്ങൾ എന്നിവയിൽ ഇവർ ഏർപ്പെടുകയാണ്. ഇത് രാജ്യ സുരക്ഷയെ ബാധിക്കുന്ന വിഷയ മാണ്. ബംഗ്ലാദേശിൽനിന്ന് അനധികൃതമായി എത്തുന്നവർ അസം, പശ്ചിമ ബംഗാൾ തുട ങ്ങിയ അയൽ സംസ്‌ഥാനങ്ങളുടെ ജന സംഖ്യാ ഘടനയിൽ മാറ്റംവരുത്തുകയാണെന്നും കേന്ദ്രസർക്കാർ ആരോപിക്കുന്നു.

അനധികൃതമായി എത്തിയ റോഹിംഗ്യൻ മുസ്‌ലിങ്ങൾ, പൗരത്വം ലഭിക്കുന്നതിന് വ്യാജ തിരിച്ചറിയൽ കാർഡുകളും രേഖകളും കര സ്ഥമാക്കാൻ ശ്രമിക്കുകയാണെന്നും കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ ഫയൽ ചെയ്‌ത സത്യവാങ്മൂല ത്തിൽ ആരോപിക്കുന്നു.

NO COMMENTS

LEAVE A REPLY