മഡ്രിഡ് • യൂറോപ്പിലേക്കുള്ള യാത്രയ്ക്കിടെ സ്പെയിന്‍ തീരത്തോടു ചേര്‍ന്നു മെഡിറ്ററേനിയന്‍ കടലില്‍ കുടുങ്ങിയ നൂറിലേറെ അഫ്രിക്കന്‍ അഭയാര്‍ഥികളെ രക്ഷപ്പെടുത്തി. മല്‍സ്യബന്ധന ബോട്ടുകളാണ് അപകടാവസ്ഥയിലായ കുടിയേറ്റ ബോട്ട് കണ്ടത്.
കുട്ടികളും സ്ത്രീകളുമടക്കം 104 പേരെ രക്ഷിച്ചതായി സ്പെയിന്‍ അധികൃതര്‍ അറിയിച്ചു. യുഎന്‍ കണക്കുകള്‍ പ്രകാരം 2014നു ശേഷം മെഡിറ്ററേനിയന്‍ കടലില്‍ പതിനായിരത്തിലേറെ അഭയാര്‍ഥികള്‍ക്കു ജീവന്‍ നഷ്ടമായിട്ടുണ്ട്.