തന്‍റെ പ്രസംഗങ്ങൾ വളച്ചൊടിച്ചു വിവാദമാക്കി: രഘുറാം രാജൻ

201

മുംബൈ∙ തന്‍റെ പ്രസംഗങ്ങളെ‌ല്ലാം വളച്ചൊടിച്ചു വിവാദമാക്കുകയായിരുന്നെന്ന് റിസർവ് ബാങ്ക് ഗവർണർ രഘുറാം രാജൻ. പ്രസംഗങ്ങള‍ിൽ യുക്തിരഹിതമായി ഒന്നുമു​ണ്ടായിരുന്നില്ല. നിങ്ങൾക്ക് ആവശ്യമായ രീതിയിൽ അതിനെ വ്യാഖ്യാനിക്കാം. ഇന്ത്യയുടെ സാമ്പത്തിക പ്രശ്നങ്ങളെക്കുറിച്ചായിരുന്നു ചില പ്രസംഗങ്ങൾ. ഒരു പ്രസംഗത്തിലും സർക്കാരിനെ വിമർശിച്ചിട്ടില്ലെന്നും രാജൻ പറഞ്ഞു.

രഘുറാം രാജന്റെ പ്രസ്താവനകൾ കേന്ദ്രസർക്കാരിനെ വെട്ടിലാക്കിയെന്നു ബിജെപി നേതാവും രാജ്യസഭാ എംപിയുമായ സുബ്രഹ്മണ്യൻ സ്വാമി നേരത്തെ ആരോപിച്ചിരുന്നു. രാജന് രണ്ടാമതും അവസരം നൽകരുത‌െന്നും സ്വാമി ആവശ്യപ്പെട്ടിരുന്നു. ഇതു വിവാദമായതിനെത്തുടർന്ന്, ഗവർണറായി താൻ തുടരില്ലെന്നു രാജൻ വ്യക്തമാക്കുകയും ചെയ്തു.

രാജ്യത്ത് അസഹിഷ്ണുതാ വിവാദം കത്തിപ്പടർന്നപ്പോൾ അതിനെതിരെയും രഘുറാം രാജൻ രംഗത്തെത്തിയിരുന്നു. ചില നിർബന്ധിത നിരോധനങ്ങൾ രാജ്യത്തിന്റെ പുരോഗതിയെ ബാധിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.

NO COMMENTS

LEAVE A REPLY