തിരുവനന്തപുരം : കേരളത്തിലെ ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷൻ സ്പെഷ്യലിസ്റ്റ് ഡോക്ടർ മാരുടെ സംഘടനയായ ഐ. എ. പി. എം. ആർ (ഇന്ത്യൻ അസോസിയേഷൻ ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ)ന്റെ വാർഷിക സമ്മേളനം ഇന്ന് തിരുവനന്തപുരം റസിഡൻസി ടവർ ഹോട്ടലിൽ നടന്നു .
റീഹാബ്കോൺ 2025 എന്ന പേരിൽ ഷോൾഡർ റിഹാബിലിറ്റേഷൻ എന്ന ആശയത്തിൽ കേരളത്തിനകത്തും പുറത്തുമുള്ള പ്രഗത്ഭ രായ ഡോക്ടർമാർ ഷോൾഡർ ജോയിൻ്റിൻ്റെ നൂതനമായ ചികിത്സാരീതികളെ ക്കുറിച്ച് പ്രബന്ധങ്ങൾ അവതരിപ്പിച്ചും ചർച്ച ചെയ്തു.
ഡോ. സെൽവൻ പി (ഐ. എ. പി. എം. ആർ സംസ്ഥാന പ്രസിഡൻ്റ് ) യുടെ അധ്യക്ഷതയിൽ ഡോ. തോമസ് മാത്യു (ഡയറക്ടർ ഓഫ് മെഡിക്കൽ എജുക്കേഷൻ ) ഉദ്ഘാടനം ചെയ്തു . ചടങ്ങിൽ ഡോ. അബ്ദുൽ ഗഫൂർ, ഡോ. കോശി ജേക്കബ്, എന്നിവരെ പ്രത്യേ കമായി ആദരിച്ചു
ഡോ. മുരളീധരൻ പി. സി (ഐ. എ. പി. എം. ആർ ദേശീയ പ്രസിഡൻ്റ് ) ഡോ. ലിനറ്റ് ജെ. മോറിസ് (തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ) ഡോക്ടർ സോനു മോഹൻ, ഡോ, സന്തോഷ് കെ. രാഘവൻ, ഡോ. ചിത്ര ജി., ഡോ. ജെ. ഗീതാ കൽപ്പന, ഡോ. പത്മ കുമാർ ജി. തുടങ്ങിയ സ്പെഷ്യലിസ്റ്റ് ഡോക്ടർമാർ ചടങ്ങിൽ സംസാരിച്ചു .