കൊച്ചി : ശബരിമല സന്നിധാനത്തേക്ക് പോകാന്‍ ശ്രമിച്ച ബിഎസ്‌എന്‍എല്‍ ജീവനക്കാരി രഹ്ന ഫാത്തിമക്ക് സ്ഥലം മാറ്റം. എറണാകുളം ബോട്ട്‌ജെട്ടി ഓഫീസില്‍ നിന്നും രവിപുരത്തേക്കാണ് സ്ഥലം മാററിയത്. 5 വര്‍ഷം മുന്‍പ് വീടിനടുത്തേക്ക് താന്‍ ട്രാന്‍സ്ഫര്‍ റിക്വസ്റ്റ് കൊടുത്തിരുന്നു ശബരിമല കയറിയതിനു ശേഷമാണ് അത് പെട്ടന്ന് ഓഡര്‍ ആയതെന്നും എല്ലാം അയ്യപ്പന്റെ അനുഗ്രഹമാണെന്നും രഹ്ന ഫേസ്ബുക്കില്‍ കുറിച്ചിട്ടുണ്ട്.
‘സ്വാമി ശരണം. 5 വര്‍ഷം മുന്‍പ് വീടിനടുത്തേക്ക് ഞാന്‍ ട്രാന്‍സ്ഫര്‍ റിക്വസ്റ്റ് കൊടുത്തിരുന്നു ശബരിമല കയറിയതിനു ശേഷമാണ് അത് പെട്ടന്ന് ഓഡര്‍ ആയത്. എല്ലാം അയ്യപ്പസ്വാമിയുടെ അനുഗ്രഹം. ട്രാഫിക് ബ്ലോക്കുകള്‍ക്ക് ഇടയിലൂടെ 6 കിലോമീറ്റര്‍ വണ്ടി ഓടിച്ചു 45 മിനിറ്റ് കൊണ്ട് ഓഫീസില്‍ എത്തിയിരുന്ന എനിക്കിപ്പോള്‍ ജോലിക്ക് 2മിനിറ്റു കൊണ്ട് നടന്നെത്താം. സ്വാമിയേ എനിക്ക് ട്രാന്‍സ്ഫര്‍ തരാന്‍ മുന്‍കൈ എടുത്ത ഉദ്യോഗസ്ഥര്‍ക്ക് നല്ലതുമാത്രം വരുത്തണെ’- രഹ്ന കുറിച്ചു.