പി കെ ശശി രാജിവെച്ച്‌ അന്വേഷണം നേരിടണമെന്ന് ദേശീയ വനിതാ കമ്മീഷന്‍

144

ന്യൂഡല്‍ഹി : ലൈംഗിക പീഡന ആരോപണം നേരിടുന്ന ഷൊര്‍ണൂര്‍ പി.കെ ശശി എംഎല്‍എ സ്ഥാനം രാജിവെച്ച്‌ അന്വേഷണം നേരിടണമെന്ന് ദേശീയ വനിത കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ. എന്നാല്‍, എംഎല്‍എയ്‌ക്കെതിരെയുള്ള പരാതിയില്‍ സ്വമേധയാ കേസെടുക്കാന്‍ ചട്ടമില്ലെന്നായിരുന്നു സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി. ജോസഫൈന്‍ നേരത്തെ പറഞ്ഞിരുന്നത്. രാഷ്ട്രീയ പരിഹാരം മുന്നില്‍ക്കണ്ടു കൊണ്ടായിരിക്കാം പ്രശ്‌നപരിഹാരത്തിന് ഇടതു നേതാക്കളെ സമീപിച്ചതെന്നും പ്രശ്‌നപരിഹാരത്തിന് വനിതാ കമ്മീഷനെ സമീപിച്ചാല്‍ യുവതിക്കു രക്ഷാവലയം തീര്‍ക്കുമെന്നും ജോസഫൈന്‍ പറഞ്ഞു.

NO COMMENTS