പണമില്ലെന്ന് എഴുതി നല്‍കിയാല്‍ പിസി ജോര്‍ജിന് യാത്ര ബത്ത നല്‍കുമെന്ന് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ

199

ന്യൂഡല്‍ഹി : ഡല്‍ഹിക്ക് വരാന്‍ പണമില്ലെന്ന് പിസി ജോര്‍ജ് എംഎല്‍എ എഴുതി നല്‍കിയാല്‍ യാത്രാ ബത്ത അനുവദിക്കാമെന്ന് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ. വിശദീകരണം നല്‍കാന്‍ ഡല്‍ഹിയിലേക്ക് വരാന്‍ യാത്രാ ചെലവിനായി പണമില്ലെന്ന് എഴുതി നല്‍കിയാല്‍ പണം അനുവദിക്കും. പീഡിപ്പിക്കപ്പെട്ട ഇരയെ അധിക്ഷേപിച്ച പിസി ജോര്‍ജില്‍നിന്നും കൂടുതലൊന്നും പ്രതീക്ഷക്കുന്നില്ലെന്നും രേഖ ശര്‍മ പറഞ്ഞു. പികെ ശശി എംഎല്‍എക്കെതിരായ പരാതിക്കാരിയായ യുവതി സമീപിച്ചാല്‍ നിയമസഹായം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചെയ്തുകൊടുക്കുമെന്നും അവര്‍ പറഞ്ഞു

NO COMMENTS